എൻഐഎ ഡയറക്ടര്‍ ജനറലായി വൈ.സി. മോദിയെ നിയമിച്ചു

ദേശീയ അന്വേഷണ ഏജന്‍സിയുടെ(എൻഐഎ) ഡയറക്ടര്‍ ജനറലായി വൈ.സി. മോദിയെ നിയമിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രാലയമാണ് നിയമന ഉത്തരവ് പുറത്തിറക്കിയത്. ഒക്ടോബറിൽ അവസാനത്തോടെ ശരത് കുമാർ എൻഐഎ മേധാവി സ്ഥാനമൊഴിയുന്നതോടെ മോദി ചുമതലയേൽക്കും.
2002ലെ ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട മൂന്നു കേസുകളിൽ സുപ്രീം കോടതി നിയോഗിച്ച പ്രത്യേക അന്വേഷണ സംഘാംഗമായിരുന്നു വൈ.സി. മോദി. നരോദ പാട്യ, നരോദ ഗാവോണ്‍, ഗുല്‍ബര്‍ഗ സൊസൈറ്റി എന്നീ മൂന്നു കേസുകളായിരുന്നു വൈ.സി മോദി അന്വേഷിച്ചിരുന്നത്. ഗുല്‍ബര്‍ഗ് സൊസൈറ്റി കൂട്ടക്കൊല കേസിലടക്കം അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കു വൈ.സി. മോദി ക്ലീൻചിറ്റ് നൽകിയിരുന്നു.1984 ബാച്ച് ഐപിഎസ് ഓഫീസറായ മോദി ഷില്ലോംഗിൽ അഡീഷണൽ ഡയറക്ടർ ജനറൽ ഓഫ് പോലീസ്, സിബിഐ അഡീഷണൽ ഡയറക്ടർ തുടങ്ങിയ പദവികൾ വഹിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha


























