ഛത്തീസ്ഗട്ടിലെ സുക്മയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് നക്‌സലുകള്‍ കൊല്ലപ്പെട്ടു

ഛത്തീസ്ഗട്ടിലെ സുക്മയില്‍ പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് നക്‌സലുകള്‍ കൊല്ലപ്പെട്ടു. ഞായറാഴ്ച രാത്രിയായിരുന്നു സംഭവം. പോലീസ് പട്രോളിംഗിനുനേരെ നക്‌സലുകള്‍ വെടിയുതിര്‍ക്കുകയായിരുന്നു. തുടര്‍ന്നു പോലീസ് നടത്തി പ്രത്യാക്രമണത്തിലാണ് നക്‌സലുകള്‍ കൊല്ലപ്പെട്ടത്.
ഇവരില്‍നിന്നു തോക്കുകളും സ്‌ഫോടകവസ്തുകളും ലഘുലേഖകളും പിടിച്ചെടുത്തതായും പോലീസ് അറിയിച്ചു. സംഭവത്തെ തുടര്‍ന്നു അന്വേഷണം ആരംഭിച്ചതായും പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























