കർണാടക മുൻ മന്ത്രി ഖമർ ഉൾ ഇസ്ലാം അന്തരിച്ചു

കർണാടകയിലെ കോൺഗ്രസ് മുൻ മന്ത്രിയും പ്രമുഖ മുസ്ലിം നേതാവുമായ ഖമർ ഉൾ ഇസ്ലാം(69) അന്തരിച്ചു. ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം. കേരളത്തിന്റെ ചുമതലയുള്ള എഐസിസി സെക്രട്ടറി പദവി വഹിച്ചിട്ടുണ്ട് അദ്ദേഹം.
1978ൽ മുസ്ലിം ലീഗിലൂടെ രാഷ്ട്രീയത്തിൽ പ്രവേശിച്ച ഇസ്ലാം 1978 മുതൽ ആറു തവണ എംഎൽഎയായി തെരഞ്ഞെടുക്കപ്പെട്ടു. 1996ൽ എംപിയായി ജയിച്ച് ലോക്സഭയിലെത്തി. 1999 മുതൽ 2004 വരെ എസ്.എം. കൃഷ്ണ സർക്കാരിൽ മന്ത്രിയായിരുന്നു.
https://www.facebook.com/Malayalivartha


























