ആറ് ദിവസത്തിനിടെ ആറ് തവണ വെടിനിർത്തൽ കരാർ ലംഘിച്ച് പാക്കിസ്ഥാൻ സൈന്യം

ജമ്മു കാഷ്മീരിൽ പാക് പ്രകോപനം ശക്തമാക്കുന്നു. ആറ് ദിവസത്തിനിടെ ആറ് തവണയാണ് പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയത്. പാക്കിസ്ഥാൻ നടത്തിയ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെടുകയും നിരവധി പേർക്കു പരിക്കേൽക്കുകയും ചെയ്തിരുന്നു. പാക് ഷെല്ലാക്രമണത്തിൽ ഇന്ത്യൻ പോസ്റ്റുകൾക്കും വീടുകൾക്കും കേടുപാടുകൾ സംഭവിച്ചു.
കാഷ്മീരിലെ അർണിയ സെക്ടറിൽ ഞായറാഴ്ച രാത്രിയും പാക്കിസ്ഥാൻ വെടിനിർത്തൽ കരാർ ലംഘിച്ച് ആക്രമണം നടത്തിയിരുന്നു. ഇന്ന് രാവിലെ ആറ് വരെ പാക്കിസ്ഥാൻ വെടിവയ്പ് തുടർന്നതായും സൈനിക വക്താവ് അറിയിച്ചു. യാതൊരു പ്രകോപനവും കൂടാതെയാണ് പാക്കിസ്ഥാൻ ആക്രമണം നടത്തിയത്. പാക് ആക്രമണത്തെ തുടർന്നു ഇന്ത്യ തിരിച്ചടിച്ചതായും സൈന്യം കൂട്ടിചേർത്തു.
https://www.facebook.com/Malayalivartha


























