സമൂഹമാധ്യമങ്ങളിലെ വ്യാജസന്ദേശങ്ങൾ വിശ്വസിക്കരുതെന്ന് രാജ്നാഥ് സിംഗ്

സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന സ്ഥിരീകരിക്കാത്ത സന്ദേശങ്ങൾക്കെതിരേ മുന്നറിയിപ്പുമായി ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്. ഇത്തരം കുപ്രചരണ സന്ദേശങ്ങൾ വിശ്വസിക്കരുതെന്നും അത് സ്ഥിരീകരിക്കാതെ മറ്റുള്ളവരിലേക്കു പ്രചരിപ്പിക്കരുതെന്നും അദ്ദേഹം പറഞ്ഞു. ന്യൂഡൽഹിയിൽ സശസ്ത്ര സീമാബെൽ ഇന്റലിജന്റസ് യൂണിറ്റിന്റെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഇന്റലിജൻസ് വിഭാഗത്തിലെ ജവാൻമാരോടും പറയാനുള്ളത് ഇതാണ്, നിജസ്ഥിതി ഉറപ്പുവരുത്താതെ സന്ദേശങ്ങൾ വിശ്വസിക്കുകയോ സാമൂഹത്തിന് ദോഷകരമാകുന്ന തരത്തിൽ പ്രചരിപ്പിക്കുകയോ ചെയ്യരുത്- രാജ്നാഥ് സിംഗ് പറഞ്ഞു.
https://www.facebook.com/Malayalivartha


























