സ്കൂൾ കെട്ടിടത്തിൽനിന്നും വലിച്ചെറിയപ്പെട്ട 15 കാരി; അമ്പരപ്പോടെ നാട്ടുകാർ

സ്കൂളിലെ മൂന്നാം നിലയിൽ നിന്നും ദുരൂഹ സാഹചര്യത്തില്‍ വീണ പതിനൊന്നാം ക്ലാസുകാരി മരിച്ചു. 15 കാരിയായ നീതു ചൗഹാന്‍ ആണ് മരിച്ചത്. ദിയോറിയിലെ ഏറ്റവും മികച്ച സ്ഥാപനമായ മോഡേണ്‍ മോട്ടെസോറി ഇന്റര്‍ കോളജില്‍ തിങ്കളാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം.
മൂന്നാം നിലയിലെ ശൗചാലയത്തില്‍ പോയ പെണ്‍കുട്ടിയെ പിന്നീട് താഴെ വീണ് കിടക്കുന്നതായാണ് കണ്ടെത്തിയത്. ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും പെൺകുട്ടിയെ രക്ഷിക്കാനായില്ല. ആശുപത്രിയിലേക്ക് കൊണ്ടുപോകുന്നതിനിടെ സഹോദരന്‍ അവളോട് സംഭവത്തെ കുറിച്ച് ചോദിച്ചപ്പോൾ ആരോ തന്നെ തള്ളിയതിട്ടതാണെന്ന് അവള്‍ പറഞ്ഞുവെന്ന് മാതാപിതാക്കള്‍ പരാതിപ്പെട്ടു.
മകള്‍ വീണ കാര്യം സഹപാഠികളാണ് തങ്ങളെ അറിയിച്ചതെന്നും സ്‌കൂള്‍ മാനേജ്‌മെന്റ് അല്ലെന്നും ഇവര്‍ പറയുന്നു. പിതാവ് പോലീസിന് പരാതി നല്‍കി.പതിനൊന്ന് മണിക്കാണ് കുട്ടി വീണതെന്ന് പറയുന്നു. മൂന്നു മണിയോടെയാണ് തങ്ങള്‍ സംഭവം അറിഞ്ഞത്. സ്‌കൂളിലെ സിസിടിവി കാമറ പ്രവര്‍ത്തന രഹിതമാണെന്നും അതിനാല്‍ ദൃശ്യങ്ങള്‍ ലഭിച്ചിട്ടില്ലെന്നുമാണ് അധികൃതര്‍ പറയുന്നത്.
ഫോറന്‍സിക് വിദഗ്ധര്‍ എത്തി സ്ഥലം പരിശോധിച്ചിട്ടുണ്ടെന്ന് പോലീസ് അറിയിച്ചു. സംഭവത്തില്‍ വിശദമായ അന്വേഷണം വേണമെന്ന് കുട്ടിയുടെ പിതാവ് പരംഹാന്‍സ് ചൗഹാന്‍ ആവശ്യപ്പെട്ടു.
https://www.facebook.com/Malayalivartha


























