ലഷ്കർ ഭീകരനെ സഹായിച്ച രണ്ടു പേരെ എൻഐഎ അറസ്റ്റ് ചെയ്തു

ഭീകര സംഘടന ലഷ്കർ-ഇ-തൊയ്ബയ്ക്ക് ആയുധ സഹായം ചെയ്ത രണ്ടു പേരെ ദേശീയ അന്വേഷണ ഏജൻസിയുടെ (എൻഐഎ) അറസ്റ്റ് ചെയ്തു. ജമ്മു കാഷ്മീരിലെ കുപ്വാര സ്വദേശികളായ സഹൂർ അഹമ്മദ് പീർ, നസിർ അഹമ്മദ് പീർ എന്നിവരാണ് പിടിയിലായത്. ലഷ്കർ ഭീകരൻ ബഹദൂർ അലിക്ക് ആയുധങ്ങൾ നൽകിയതിന്റെ പേരിലാണ് അറസ്റ്റ്.
ജൂലൈ 25ന് ഹന്ദ്വാരയിൽ നിന്ന് അലിയെ എൻഐഎ പിടികൂടിയിരുന്നു. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ആയുധങ്ങളും മറ്റു സ്ഫോടക വസ്തുക്കളും നിർമിച്ച് നൽകുന്നവരെ കുറിച്ചുള്ള വിവരങ്ങൾ വെളിപ്പെടുത്തിയത്.
https://www.facebook.com/Malayalivartha


























