ജയിലില്‍ ഗുര്‍മീതിന്റെ ദിവസക്കൂലി എത്രയാണെന്നോ..?

പീഡനക്കേസില്‍ ജയിലില്‍ കഴിയുന്ന ആള്‍ദൈവം ഗുര്‍മീത് റാം റഹീം സിംഗ് ഇപ്പോള്‍ ജയിലില്‍ തിരക്കിട്ട പണിയിലാണ്. പണത്തിന് പുറത്ത് കിടന്നുറങ്ങിയ ഗുര്‍മീതിന് ജയിലില്‍ ഇപ്പോള്‍ കിട്ടുന്ന ദിവസക്കൂലി കേട്ടാല്‍ പലരുമൊന്ന് ഞെട്ടും. വെറും 20 രൂപ മാത്രമാണ് ഗുര്‍മീതിന് ലഭിക്കുന്നത്. അതോടൊപ്പം ജയിലില്‍ ഗുര്‍മീതിന്റെ ജോലി എന്താണെന്നോ.
പച്ചക്കറിത്തോട്ടത്തിലാണ് ഗുമീതിന്റെ ഇപ്പോഴത്തെ ജോലി. ജയിലില്‍ ഗുര്‍മീത് ഭക്ഷണം കഴിക്കാന്‍ പോലും തയാറാകുന്നില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പച്ചക്കറി വളര്‍ത്തുന്നതിന് വേണ്ട നിലമൊരുക്കുന്നതാണ് ഗുര്‍മീതിന്റെ ഇപ്പോഴത്തെ ജോലി. ജയിലിലെ ചിട്ടവട്ടങ്ങളോട് ഇണങ്ങി ചേരാന്‍ ഗുര്‍മീത് മടി കാണിക്കുന്നതായാണ് റിപ്പോര്‍ട്ടുകള്‍.
ജയിലിലെ കുടിവെള്ളത്തിന് പകരം ഗുര്‍മീത് കുടിക്കുന്നത് മിനറല്‍ വട്ടറെന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇതിനുള്ള പണം എവിടെ നിന്നും കണ്ടെത്തുന്നുവെന്ന് വ്യക്തമല്ല. ഗുര്‍മീത് ചുമരുകളോട് സംസാരിച്ച് സമയം തള്ളി നീക്കുന്നതായി ജയില്‍ അധികൃതര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























