മുംബൈ വിമാനത്താവളത്തില്‍ റണ്‍വേയില്‍ നിന്നും വിമാനം തെന്നിമാറി, ഒഴിവായത് വന്‍ ദുരന്തം

മുംബൈ വിമാനത്താവളത്തില്‍ ലാന്‍ഡിംഗിനിടെ സ്‌പൈസ് ജെറ്റ് വിമാനം റെണ്‍വേയില്‍ നിന്നും തെന്നിമാറി. റെണ്‍വേയില്‍ നിന്നും പുറത്ത് കടന്ന വിമാനം ചെളിയില്‍ പുതഞ്ഞാണ് നിന്നത്. ഒഴിവായത് വന്‍ ദുരന്തം. വാരണാസി മുംബയ് വിമാനമാണ് അപകടത്തില്‍ പെട്ടത്.
വിമാനത്തിലുണ്ടായിരുന്ന 183 യാത്രക്കാര്‍ സുരക്ഷിതരാണെന്ന് വിമാനത്താവള അധികൃതര്‍ അറിയിച്ചു. അപകടത്തിന്റെ കാരണം അറിവായിട്ടില്ല. മുംബയ് നഗരത്തില്‍ പെയ്ത കനത്ത മഴയാണ് അപകടത്തിന് ഇടയാക്കിയതെന്നാണ് പ്രാഥമിക വിവരം. സംഭവത്തെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് എയര്‍പോര്‍ട്ട് അതോറിറ്റി അറിയിച്ചു.
https://www.facebook.com/Malayalivartha


























