Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

തമിഴ്‌നാട്ടിലെ വിശ്വാസവോട്ടെടുപ്പിനുള്ള സ്‌റ്റേയുടെ കാലാവധി നീട്ടി; ദിനകരനൊപ്പം നില്‍ക്കുന്ന 18 എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയിലും സ്‌റ്റേ

20 SEPTEMBER 2017 02:46 PM IST
മലയാളി വാര്‍ത്ത

തമിഴ്‌നാട് നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പിനുള്ള സ്‌റ്റേ നീട്ടി. മദ്രാസ് ഹൈക്കോടതിയുടേതാണ് ഉത്തരവ്. കേസ് ഇനി പരിഗണിക്കുന്ന ഒക്‌ടോബര്‍ നാല് വരെ വിശ്വാസ വോട്ടെടുപ്പ് സഭയില്‍ നടത്താനും പാടില്ലെന്നാണ് കോടതിയുടെ ഉത്തരവ്. സ്പീക്കര്‍ അയോഗ്യരാക്കിയ നടപടി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ദിനകരപക്ഷ എം.എല്‍.എമാര്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിച്ചാണ് ഹൈക്കോടതി ഉത്തരവ്.

ടിടിവി ദിനകരനൊപ്പം നില്‍ക്കുന്ന 18 എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയില്‍ തുടര്‍നടപടി മദ്രാസ് ഹൈക്കോടതി താത്കാലികമായി തടഞ്ഞു. അയോഗ്യരാക്കിയ എം.എല്‍.എമാരുടെ മണ്ഡലത്തില്‍ ഉപതിരഞ്ഞെടുപ്പ് നടത്താനുള്ള വിജ്ഞാപനം ഇറക്കുന്നതിനും വിലക്കുണ്ട്. എന്നാല്‍ എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിക്ക് സ്‌റ്റേ നല്‍കാന്‍ കോടതി തയാറായില്ല. 18 പേര്‍ അയോഗ്യരാകുന്നതോടെ സഭയില്‍ ഭൂരിപക്ഷം ഉറപ്പിച്ച നിലയിലായിരുന്നു എടപ്പാടി പളനിസാമി സര്‍ക്കാര്‍. പുതിയ സാഹചര്യത്തില്‍ ഇനി കോടതിവിധിക്ക് വിധേയമായിട്ടായിരിക്കും 18 പേരുടെയും സര്‍ക്കാരിന്റെയും ഭാവി.

ഹൈക്കോടതി വിധിക്കുശേഷം പാര്‍ട്ടി സമര പരിപാടികള്‍ വ്യക്തമാക്കുമെന്നു പ്രതിപക്ഷമായ ഡിഎംകെയുടെ വര്‍ക്കിങ് പ്രസിഡന്റ് എം.കെ. സ്റ്റാലിന്‍ പറഞ്ഞിരുന്നു. തിരഞ്ഞെടുപ്പിനെ നേരിടാന്‍ വരെ പാര്‍ട്ടി സജ്ജമാണെന്ന സൂചനയും അദ്ദേഹം നല്‍കി. ചൊവ്വാഴ്ച വൈകിട്ട് ഡിഎംകെ സാമാജികരുടെ യോഗത്തിനുശേഷമാണു സര്‍ക്കാരിനെ വീഴ്ത്താന്‍ ഒരുക്കമാണെന്നു സ്റ്റാലിന്‍ വ്യക്തമാക്കിയത്. സര്‍ക്കാരിനെ മറിച്ചിടുമെന്ന പ്രഖ്യാപനം ടി.ടി.വി. ദിനകരനും ആവര്‍ത്തിച്ചു. അതിനിടെ, ഗവര്‍ണറുമായി നടത്താന്‍ നിശ്ചയിച്ചിരുന്ന കൂടിക്കാഴ്ച മുഖ്യമന്ത്രി എടപ്പാടി പളനിസാമി മാറ്റിവച്ചു.

ഒക്ടോബര്‍ നാലിന് ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധിയുണ്ടായില്ലെങ്കില്‍ മുഖ്യമന്ത്രി എടപ്പാടി പളനിസാമിക്കും കൂട്ടര്‍ക്കും വലിയ തിരിച്ചടിയാകും. എം.എല്‍.എമാരെ അയോഗ്യരാക്കിയ സ്പീക്കറുടെ നടപടിയില്‍ ഇടപെടുന്നില്ലെങ്കില്‍ ദിനകരന്‍ പക്ഷത്തിനാകും തിരിച്ചടി. വിപ്പ് ലംഘിക്കാത്ത എം.എല്‍.എമാരെ അയോഗ്യരാക്കാന്‍ സ്പീക്കര്‍ക്ക് അധികാരമില്ലെന്നും ഇതിനു മുന്‍പു പല സംസ്ഥാനങ്ങളിലും നടന്ന ഇത്തരം നടപടികള്‍ കോടതി റദ്ദാക്കിയിട്ടുണ്ടെന്നുമുള്ള വാദമാകും ഉന്നയിക്കുക.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (8 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (9 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (10 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends