മോദി പരാജയം അംഗീകരിക്കാന്‍ തയാറാവണം; രാഹുൽ ഗാന്ധി

യുപിഎയുടെ പരാജയം സമ്മതിക്കുന്നു അതേസമയം മോദിയും പരാജയം അംഗീകരിക്കാന്‍ തയാറാവണമെന്നും രാഹുല്‍ ഗാന്ധി. മോദിയും ട്രംപും അധികാരത്തിലെത്തിയത് തൊഴിലില്ലായ്മ കാരണമാണെന്ന് കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി. ഇരുരാജ്യങ്ങളിലും നിലനില്‍ക്കുന്ന തൊഴിലില്ലായ്മ ഒന്നുകൊണ്ടുമാത്രമാണ് നരേന്ദ്ര മോദി ഇന്ത്യന്‍ പ്രധാനമന്ത്രിയും, ഡൊണാള്‍ഡ് ട്രംപ് അമേരിക്കന്‍ പ്രസിഡന്റുമായത് എന്നദ്ദേഹം പറഞ്ഞു.
രാഹുല്‍ ഗാന്ധി ന്യൂയോര്‍ക്ക് പിന്‍സെന്റണ്‍ സര്‍വകലാശാലയില്‍ നടന്ന സംവാദത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. കഴിഞ്ഞ യു.പി.എ സര്‍ക്കാരിന്റെ കാലത്തും തൊഴിലില്ലായ്മയ്ക്ക് പരിഹാരം കാണാന്‍ കഴിഞ്ഞിരുന്നില്ലെന്നും അതുകൊണ്ടാണ് മോദിക്ക് ഗുണമായതെന്നും അതേ സാഹചര്യം നിലനില്‍ക്കുകയാണെന്നും രാഹുല്‍ പറഞ്ഞു. ഇതേ സാഹചര്യം മുതലെടുത്താണ് ട്രംപും അധികാരത്തിലെത്തിയതെന്നാണ് രാഹുൽ പറയുന്നത്.
തൊഴിലില്ലായ്മ ഇല്ലാതാക്കുക എന്ന വാഗ്ദാനത്തോടെയാണ് യുപിഎ അധികാരത്തിലെത്തിയതെങ്കിലും ഇതുവരെ അതിനൊരു പരിഹാരം കണ്ടെത്തിയിട്ടില്ല. ആ സാഹചര്യം കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ മോദി മുതലെടുക്കുകയും ചെയ്തു. എന്നാല്‍ ആ അവസ്ഥയ്ക്ക് ഒരു മാറ്റവും ഇതുവരെ ഉണ്ടായിട്ടില്ല. അതുകൊണ്ടുതന്നെ യുവജനങ്ങള്‍ മോദി സര്‍ക്കാരിനോട് പ്രതികരിക്കുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു
https://www.facebook.com/Malayalivartha


























