വിമാനം കണ്ടുപിടിച്ചത് ഭാരതീയർ; സത്യപാൽ സിംഗിന്റെ കണ്ടെത്തൽ വൈറലാകുന്നു

വിമാനം കണ്ടുപിടിച്ചത് ഭാരതീയർ ആണെന്നാണ് മാനവവിഭവശേഷി മന്ത്രാലയം സഹമന്ത്രി സത്യപാൽ സിംഗിന്റെ കണ്ടെത്തൽ. അഖിലേന്ത്യ സാങ്കേതിക വിദ്യാഭ്യാസ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പുരസ്‌ക്കാരദാനച്ചടങ്ങിലാണ് മന്ത്രി ഇക്കാര്യം വാദിച്ചത്. പുഷ്പക വിമാനം ഉള്‍പ്പടെയുള്ള ഭാരതീയ ശാസ്ത്ര മുന്നേറ്റങ്ങളെക്കുറിച്ച് എന്‍ജിനിയറിങ് വിദ്യാര്‍ത്ഥികളെ പഠിപ്പിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യക്കാരനായ ശിവാകര്‍ ബാബുജി തല്‍പാഡെയാണ് വിമാനം കണ്ടുപിടിച്ചതത്രേ. റൈറ്റ് സഹോദരന്‍മാര്‍ക്കും എട്ടു വര്‍ഷം മുമ്പേ തല്‍പാഡെ വിമാനം കണ്ടുപിടിച്ചു. രാമായണത്തില്‍ പ്രതിപാദിക്കുന്ന പുഷ്പക വിമാനത്തെക്കുറിച്ച് വിദ്യാര്‍ഥികളെ പഠിപ്പിക്കണം.
പുരാതന ഭാരതീയ ശാസ്ത്ര മുന്നേറ്റങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തനാമെന്നും എന്‍ജിനിയറിങ് വിദ്യാര്‍ഥികള്‍ വിശ്വകര്‍മാവിനെക്കുറിച്ച് അറിയണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഇപ്പോള്‍ ഇന്ത്യയുടെ ഗവേഷണ രംഗം പിന്നിലാണ്. എന്നാല്‍ മുമ്പ് ഇത് ഇങ്ങനെയായിരുന്നില്ല. രാമായണത്തില്‍ രാവണന്റെ രാജ്യത്ത് ചെടികള്‍ നനക്കേണ്ടതില്ലായിരുന്നു. ചെടികളില്‍ ചന്ദ്രമണിയുള്ളതുകൊണ്ടായിരുന്നു അത്. ഇത്തരം സാങ്കേതിക വിദ്യകള്‍ നാം കുട്ടികളെ പഠിപ്പിക്കണമെന്ന് മാനവ വിഭവ ശേഷി സഹമന്ത്രി പറഞ്ഞു.
https://www.facebook.com/Malayalivartha


























