കാശ്മീരിലെ സൈനിക ക്യാംപിലെ വെടിവയ്പ്പില്‍ ഒരു ജവാന് വീരമൃത്യു

ജമ്മു കാശ്മീരിലെ റംബാന്‍ ജില്ലയിലെ സശസ്ത്ര സീമാ ബല്‍(എസ്.എസ്.ബി) ക്യാംപില്‍ ബുധനാഴ്ച വൈകുന്നേരമുണ്ടായ വെടിവയ്പില്‍ ഒരു ജവാന് വീരമൃത്യു വരിച്ചു. മറ്റൊരു ജവാന് ഗുരുതര പരിക്കേറ്റു.
എന്നാല്‍ ക്യാംപില്‍ തീവ്രവാദികളാണോ ആക്രമണം നടത്തിയതെന്ന് സ്ഥിരീകരിച്ചിട്ടില്ലെന്ന് റംബാനിലെ പൊലീസ് സൂപ്രണ്ട് മോഹന്‍ ലാല്‍ പറഞ്ഞു. സംശയകരമായ രീതിയിലാണ് വെടിവയ്പ് ഉണ്ടായതെന്നും ഇതിനെക്കുറിച്ച് അന്വേഷണം നടത്തുകയാണെന്നും അദ്ദേഹം പറഞ്ഞു.
പ്രദേശത്ത് നിര്‍മിക്കുന്ന റെയില്‍േവ തുരങ്കത്തിന് സുരക്ഷയൊരുക്കാനാണ് സശസ്ത്ര സീമാ ബല്ലിനെ ഇവിടെ വിന്യസിച്ചിരുന്നത്.
https://www.facebook.com/Malayalivartha


























