Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

70 കാരനായ ആള്‍ദൈവം ആശ്രമത്തിലെത്തിയ യുവതിയെ പീഡിപ്പിച്ചു

21 SEPTEMBER 2017 11:09 AM IST
മലയാളി വാര്‍ത്ത

സ്വയം പ്രഖ്യാപിത ആള്‍ദൈവം ആശ്രമത്തിലെത്തിയ യുവതിയെ പീഡിപ്പിച്ചു. രാജസ്ഥാനിലാണ് സംഭവം. ചണ്ഡിഗഢിലെ ബിലാസ്പുര്‍ സ്വദേശിനിയായ 21കാരിയാണ് 70കാരനായ കൗശലേന്ദ്ര പ്രപഞ്ചാചാര്യ പഹലഹാരി മഹാരാജിനെതിരെ തന്നെ പീഡിപ്പിച്ചുവെന്ന് ബിലാസ്പൂര്‍ പോലീസിൽ പരാതി നൽകിയത്.

നിയമബിരുദധാരിയായ യുവതി പഠനത്തിനു ശേഷം പരിശീലനത്തില്‍ പ്രവേശിച്ചതിനുശേഷം ആശ്രമത്തിന് സംഭാവന നല്‍കുന്നതിന് വേണ്ടി ഓഗസ്റ്റ് ഏഴിന് അല്‍വാറിലെ ആശ്രമത്തിലെത്തിയതായിരുന്നു. യുവതിയുടെ വീട്ടുകാര്‍ കൗശലേന്ദ്രയുടെ ശിഷ്യരാണ്. ഇവരുടെ നിര്‍ദേശപ്രകാരമാണ് ആശ്രമത്തില്‍ സംഭാവന നല്‍കാന്‍ യുവതി പോയത്. ആശ്രമത്തില്‍ വച്ച് പീഡിപ്പിച്ച ശേഷം സംഭവം പുറത്തു പറയരുതെന്ന് കൗശലേന്ദ്ര ഭീഷണിപ്പെടുത്തിയതായും യുവതി പറയുന്നു.

യുവതിയുടെ പരാതിയനുസരിച്ച് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. ആള്‍ദൈവത്തെ തേടി ആശ്രമത്തില്‍ എത്തിയെങ്കിലും ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണെന്ന മറുപടിയാണ് ലഭിച്ചത്. ഡോക്ടറുടെ അനുമതിയോടെ അയാളെ ചോദ്യം ചെയ്യുമെന്ന് സ്‌റ്റേഷന്‍ ഓഫീസര്‍ ഹേംരാജ് മീണ അറിയിച്ചു. ആരോപണ വിധേയനായ ആള്‍ദൈവം യുവതിയുടെ വീട്ടില്‍ പല തവണ സന്ദര്‍ശനം നടത്തിയിട്ടുണ്ടെന്നും പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (8 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (9 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (10 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends