Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പൊതുസ്ഥലത്തുവച്ച് പുകവലിച്ച അഭിഭാഷകനെ ചോദ്യം ചെയ്ത വിദ്യാർത്ഥിക്ക് സംഭവിച്ചത്

21 SEPTEMBER 2017 12:27 PM IST
മലയാളി വാര്‍ത്ത

നിയമം അറിയാവുന്നവർ പോലും നിയമം പാലിക്കുന്നില്ല എന്നതാണ് യാഥാർഥ്യം. നിയമജ്ഞാനികൾ നിയമം തെറ്റിച്ചാൽ അത് ആരെങ്കിലും ചോദ്യം ചെയ്യുക കൂടിചെയ്‌താൽ തീർന്നു. ഡൽഹിയിൽ പൊതുസ്ഥലത്ത് വച്ച് അഭിഭാഷകൻ പുകവലിച്ചതിനെ ചോദ്യം ചെയ്ത സിക്ക് വിദ്യാർത്ഥിയെ രോഹിത് കൃഷ്ണ മഹന്ത എന്ന അഭിഭാഷകൻ കാർ കയറ്റികയറ്റി കൊല്ലുകയാണ് ചെയ്തത്.

ഞായറാഴ്ചയായിരുന്നു സംഭവം. ഡൽഹിയിൽ ഫോട്ടോഗ്രാഫി വിദ്യാർത്ഥിയായിരുന്ന ഗുർപ്രീത് സിംഗാണ് മരിച്ചത്. ഫോട്ടോഗ്രാഫി ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്നുള്ള നിർദ്ദേശപ്രകാരം ചിത്രം എടുക്കാൻ ഇറങ്ങിയതായിരുന്നു ഗുർപ്രീതും സുഹൃത്ത് മനീന്ദർ സിംഗും. വൈകിട്ട് 4.30ന് എയിംസ് ആശുപത്രിക്ക് സമീപമുള്ള കടയിൽ ചായ കുടിക്കാനായി ഇരുവരും ബൈക്ക് നിർത്തി. അപ്പോഴാണ് മഹന്ത കാറുമായി അവിടേക്ക് വന്നത്. കാറിൽ നിന്നിറങ്ങി സിഗററ്റ് കത്തിച്ച മഹന്ത പുക സിംഗിന്റെ മുഖത്തേക്ക് ഊതിവിട്ടു.

എന്നാൽ,​ പുക വലിക്കരുതെന്നും വലിക്കുകയാണെങ്കിൽ നീങ്ങിനിന്ന് വലിക്കാനും സിംഗ് മഹന്തയോട് ആവശ്യപ്പെട്ടു. തുടർന്ന് മഹന്തയും ഗുർപ്രീതും തമ്മിൽ വാക്കേറ്റമുണ്ടായി. ഇതിനിടെ മനീന്ദർ,​ ഗുർപ്രീതിനെ പിന്തിരിപ്പിച്ച് ബൈക്കിൽ കയറ്റി. എന്നാൽ പിന്തുടർന്നെത്തിയ മഹന്ത ബൈക്കിനെ ഇടിച്ചിടുകയായിരുന്നു.

ഇതിനിടെ ഓട്ടോറിക്ഷയിലും കാറിടിച്ചു. സംഭവത്തിന് ശേഷം രക്ഷപ്പെടാൻ ശ്രമിച്ച മഹന്തയെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏല്പിച്ചു. അശ്രദ്ധമായി വാഹനം ഓടിച്ചതിന് കേസെടുത്ത പൊലീസ് മഹന്തയെ ജാമ്യത്തിൽ വിട്ടു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ് അബോധാവസ്ഥയിൽ ഗുർപ്രീതിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലായിരുന്ന ഗുർപ്രീത് ബുധനാഴ്ച വൈകിട്ടു മരിച്ചു.

സിംഗ് മരണപ്പെട്ടതിനെ തുടർന്ന് മഹന്തയ്ക്കെതിരെ കൊലക്കുറ്റം ചുമത്തി പോലീസ് അറസ്റ്റ് ചെയ്തു. സംഭവത്തെ തുടർന്ന് സിക്ക് വംശജർ ഡൽഹിയിൽ പ്രതിഷേധ പ്രകടനം നടത്തി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (8 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (9 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (10 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (13 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends