Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

മാധ്യമപ്രവര്‍ത്തക ഗൗരിലങ്കേഷിനു നേരെ നിറയൊഴിച്ചത് കഴുത്തില്‍ ടാഗ് ധരിച്ച വ്യക്തിയെന്ന് സൂചന

21 SEPTEMBER 2017 12:47 PM IST
മലയാളി വാര്‍ത്ത

മാധ്യമപ്രവര്‍ത്തക ഗൗരി ലങ്കേഷിന് നേരെ നിറയൊഴിച്ചത് കഴുത്തില്‍ ടാഗ് ധരിച്ച 34നും 38നുമിടയില്‍ പ്രായമുള്ള യുവാവെന്ന് പ്രത്യേക അന്വേഷണ സംഘം. കൊലപാതകവുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം 634 ഡിജിറ്റല്‍ വിഡിയോ ദ്യശ്യങ്ങള്‍ സൂക്ഷ്മ പരിശോധനക്ക് വിധേയമാക്കിയായിരുന്നു. സെപ്തംബര്‍ അഞ്ചിന് രാത്രി 8.05നാണ് ഗൗരി വെടിയേറ്റ് മരിച്ചു. ഗൗരി വെടിയേറ്റു മരിക്കും മുമ്പ് രണ്ടു തവണ ഘാതകന്‍ അവരുടെ വീട്ടുപരിസരത്ത് നിരീക്ഷണം നടത്തിയിരുന്നു.

ഉച്ചതിരിഞ്ഞ് മൂന്നിനും വൈകിട്ട് ഏഴിനും നടത്തിയ ഈ സന്ദര്‍ശനങ്ങളുടെ ദ്യശ്യങ്ങളാണ് എസ്.ഐ.ടിക്ക് തെളിഞ്ഞുകിട്ടിയത്. മുഖം കാണാമെങ്കിലും ഹെല്‍മറ്റ് ധരിച്ചതിനാല്‍ അവ്യക്തമാണ്. ദൃശ്യങ്ങള്‍ ശാസ്ത്രീയ പരിശോധന നടത്തുമെന്ന് അന്വേഷണ സംഘം അറിയിച്ചു.

ടാഗ് ധരിച്ചതിനാല്‍ കൊലയാളിക്ക് ഏതെങ്കിലും സ്ഥാപനവുമായി ബന്ധമുണ്ടാവാമെന്നാണ് പൊലീസ് നിഗമനം.നെഞ്ചിനേറ്റ വെടിയാണ് മാധ്യമപ്രവര്‍ത്തകയുടെ ജീവനെടുത്തതെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. വീട്ടിലേക്ക് കയറുകയായിരുന്ന ഗൗരി ഘാതകന്‍ പിറകില്‍ നിന്ന് വിളിച്ചതുകേട്ട് മുഖാമുഖം നിന്നപ്പോഴായിരുന്നു വെടിയുതിര്‍ത്തത്.

ആദ്യ രണ്ട് വെടിയുണ്ടകള്‍ വാരിയെല്ലിന്റെ ഇരുവശങ്ങളില്‍ തറച്ചു. മൂന്നാമത്തേത് ഉന്നംതെറ്റി പുറത്തുപോയി. ഘാതകന്‍ നാലാമതുതിര്‍ത്ത വെടിയാണ് നെഞ്ചിലേറ്റത്. ദൃശ്യങ്ങളുടെയും മറ്റ് തെളിവുകളുടെയും അടിസ്ഥാനത്തില്‍ അന്വേഷണം ഊര്‍ജിതമായി മുന്നോട്ടു

പോവുകയാണെന്നും പ്രതികളെ ഉടന്‍ പിടികൂടാനാകുമെന്നും പ്രത്യേക അന്വേഷണ സംഘം അറിയിച്ചു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (8 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (8 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (8 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (8 hours ago)

ബൈക്ക് അപകടത്തില്‍ 2 മലയാളി നഴ്‌സിങ് വിദ്യാര്‍ഥികള്‍ മരിച്ചു  (8 hours ago)

കേരളത്തില്‍ അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്  (9 hours ago)

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ പ്രചരിക്കുന്നത് വ്യാജവാര്‍ത്തയെന്ന് അധികൃതര്‍  (9 hours ago)

ജോര്‍ജുകുട്ടിയുടെ മൂന്നാംവരവ് ദൃശ്യം 3 ഒടിടിയിലേക്ക്  (9 hours ago)

സംസ്ഥാനത്ത് ഡെങ്കിപ്പനി ബാധിച്ച് ഒരു മരണം  (9 hours ago)

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർ പ്രകാശനം ചെയ്തു; ജൂൺ 26-ന് തിയറ്ററുകളിലെത്തും!!!  (10 hours ago)

പാലക്കാട് കരിമ്പുഴ പഞ്ചായത്തിൽ ഡെങ്കിപ്പനി ബാധിച്ച് മരണം  (12 hours ago)

അസമിൽ വ്യോമസേന വിമാനം തകർന്നുവീണ് അഞ്ച് സൈനികർക്ക് വീരമൃത്യു  (12 hours ago)

ഡൽഹിയിലേക്ക് പറന്നുയരാൻ മിനിറ്റുകൾ മാത്രം വിമാനത്തിൽ ഹൈ അലർട്ട്; ഐസൊലേഷൻ 170 യാത്രക്കാർ ചാടി ഇറങ്ങി പിന്നാലെ  (12 hours ago)

ആര്യ രാജേന്ദ്രനുമായുള്ള തര്‍ക്കത്തില്‍ ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയില്‍ താല്‍ക്കാലിക നിയമനം  (12 hours ago)

സംസ്ഥാനത്ത് ഒറ്റപ്പെട്ടയിടങ്ങളിൽ ഇന്ന് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്‌ക്കും ഇന്നും നാളെയും മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെ വേഗതയിൽ ശക്തമായ കാറ്റിനും സാധ്യത  (13 hours ago)

Malayali Vartha Recommends