ജമ്മു കാശ്മീരിലെ പുല്‍വാമയില്‍ ഭീകരാക്രമണം, രണ്ട് പേര്‍ കൊല്ലപ്പെട്ടു

കശ്മീരിലെ ശ്രീനഗറിലുണ്ടായ ഭീകരാക്രമണത്തില്‍ രണ്ട് സിവിലന്‍മാര്‍ കൊല്ലപ്പെട്ടു. സുരക്ഷാ ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു.
വ്യാഴാഴ്ച രാവിലെ 11.45 ഓടെ പുല്‍വാമ ജില്ലയിലെ ത്രാലിലാണ് ഭീകരാക്രമണമുണ്ടായത്. ത്രാലിലെ ബസ്‌സ്റ്റാന്‍ഡിലേക്ക് ഭീകരര്‍ ഗ്രനേഡ് വലിച്ചെറിഞ്ഞ ശേഷം സുരക്ഷാ ജീവനക്കാര്‍ക്കു നേരെ വെടിവെപ്പ് നടത്തുകയായിരുന്നു.
വെടിവെപ്പില്‍ രണ്ടു പൊലീസുകാര്‍ക്കും ഏഴ് സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്കും പരിക്കേറ്റു. ആക്രമണത്തെ തുടര്‍ന്ന് സൈന്യം പ്രദേശം വളഞ്ഞു. തീവ്രവാദികള്‍ക്കായുള്ള തെരച്ചില്‍ തുടരുകയാണ്.
https://www.facebook.com/Malayalivartha


























