മുതിർന്ന നേതാവ് നാരായണ്‍ റാണെ കോണ്‍ഗ്രസ് വിട്ടു

മുതിർന്ന നേതാവ് നാരായണ്‍ റാണെ കോണ്‍ഗ്രസിനോട് ഗുഡ് ബൈ പറഞ്ഞു. റാണെ ബിജെപിയിലേക്ക് ചേക്കാനുള്ള നീക്കമാണെന്നാണ് റിപ്പോർട്ട്. മറ്റൊരു പാർട്ടിയിൽ ചേരുന്ന കാര്യം ആലോചിച്ചിട്ടില്ലെന്നും ഭാവി പരിപാടികൾ പിന്നീട് തീരുമാനിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
റാണെയും രണ്ടു മക്കളും ബിജെപി പാളയത്തിലേക്ക് കൂടുമാറുന്നുവെന്ന് കഴിഞ്ഞ ദിവസം തന്നെ റിപ്പോർട്ടുകളുണ്ടായിരുന്നു. കോണ്‍ഗ്രസ്, ശിവസേന പാർട്ടികളെ ഇല്ലാതാക്കുമെന്നാണ് രാജി പ്രഖ്യാപിച്ച ശേഷം റാണെ പറഞ്ഞത്. തന്‍റെ രാജി പാർട്ടി അധ്യക്ഷ സോണിയ ഗാന്ധിക്ക് സമർപ്പിച്ചിട്ടുണ്ട്. കഴിഞ്ഞ 12 വർഷമായി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങളൊന്നും പാലിക്കാത്ത പാർട്ടിയാണ് കോണ്‍ഗ്രസ് എന്നും അതിനാലാണ് താൻ പാർട്ടി വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha


























