ആഡംബരത്തിന്റെ അവസാനവാക്കായ റോള്‍സ് റോയ്സിന്റെ മുകളിൽ മരം വീണാൽ...

ശതകോടീശ്വരന്മാർക്ക് മാത്രം സ്വന്തമാക്കാൻ സാധിക്കുന്ന ഏകദേശം അഞ്ചു കോടി രൂപ വില വരുന്ന റോള്‍സ് റോയ്സ്സിന്റെ മുകളിൽ മരം വീണു . കാറിന് എന്തുപറ്റുമെന്ന് പറയാൻ താല്പര്യം ഇല്ലേ ? എന്നാൽ സുരക്ഷയിലും നിർമാണ നിലവാരത്തിലും മുന്നില്‍ നിൽക്കുന്ന കാറിന് കാര്യമായൊന്നും സംഭവിച്ചില്ലെന്നാണ് സമൂഹ മാധ്യമങ്ങളിൽ വൈറലായ ചിത്രം സൂചിപ്പിക്കുന്നത്.
മുംബൈയിലെ കനത്ത മഴയിലാണ് നരിമാൻ പോയിന്റിൽ പാർക്ക് ചെയ്ത് ഫാന്റത്തിന്റെ മുകളിൽ മരം വീണത്. എന്നാൽ ഫാന്റത്തിന്റെ ബൂട്ടിന് മാത്രമേ പരിക്കുകൾ പറ്റിയുള്ളൂ. മാത്രമല്ല വാഹനം ഓടിച്ചുകൊണ്ടു പോകാൻ സാധിച്ചെന്നും ചിത്രങ്ങൾ തെളിയിക്കുന്നു. പ്രമുഖ റിയൽ എസ്റ്റേറ്റ് കമ്പനിയായ എച്ചിഡിഐഎൽ ചെയർമാൻ രാകേഷ് കുമാർ വാദ്‌വാന്റെയാണ് കാർ
https://www.facebook.com/Malayalivartha


























