അഴിമതിക്കേസിൽ ഒഡീഷ ഹൈക്കോടതി മുൻ ജഡ്ജിയെ സിബിഐ അറസ്റ്റ്ചെയ്തു

മെഡിക്കൽ കോളജ് അഴിമതിക്കേസിൽ ഒഡീഷ ഹൈക്കോടതി മുൻ ജഡ്ജി ഐ.എം ഖുദുസി അറസ്റ്റിൽ. ഇദ്ദേഹം ഉൾപ്പെടെ നാലു പേരെ സിബിഐ ആണ് അറസ്റ്റ് ചെയ്തത്. മതിയായ സംവിധാനങ്ങളില്ലാതെയും മാനദണ്ഡങ്ങൾ പാലിക്കാതെയും പ്രവർത്തിച്ച ലക്നോ പ്രസാദ് എഡ്യൂക്കേഷൻ ട്രസ്റ്റിനെതിരായ ഹർജിയിൽ അനുകൂല തീർപ്പ് ഉണ്ടാക്കാമെന്ന് ഖുദുസി ഉറപ്പ് നൽകിയതായാണ് ആരോപണം.
സുപ്രീം കോടതിയുടെ പരിഗണനയിലുള്ള കേസിൽ തന്റെ സ്വാധീനം ഉപയോഗിച്ച് അനകൂല തീർപ്പ് ഉണ്ടാക്കാമെന്നായിരുന്നു വാഗ്ദാനം. പ്രസാദ് എഡ്യൂക്കേഷൻ ട്രസ്റ്റിന്റെ കീഴിൽ 46 കോളജുകളാണ് ഉണ്ടായിരുന്നത്. ഈ കോളജുകളുടെ അനുമതി സർക്കാർ റദ്ദാക്കിയിരുന്നു.
https://www.facebook.com/Malayalivartha


























