ദോഹയിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എൻജിൻ തകരാറുമൂലം തിരിച്ചിറക്കി

വിമാനം പുറപ്പെട്ട് 45 മിനിറ്റിനുശേഷം ദോഹയിലേക്ക് പോയ എയർ ഇന്ത്യ എക്സ്പ്രസ് വിമാനം എൻജിൻ തകരാറിനെ തുടർന്നു മംഗലാപുരം വിമാനത്താവളത്തിൽ തിരിച്ചിറക്കി. ദോഹയിലേക്ക് വ്യാഴാഴ്ച വൈകുന്നേരം 5.40ന് പുറപ്പെട്ട വിമാനമാണ് അടിയന്തരമായി നിലത്തിറക്കിയത്.
എയർഇന്ത്യയുടെ ബോയിംഗ് 737–800 വിമാനത്തിനാണ് തകരാർ സംഭവിച്ചത്. എന്നാൽ ആർക്കും കുഴപ്പങ്ങളൊന്നും പറ്റിയില്ലെന്നു അധികൃതർ പറഞ്ഞു. 173 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. വെള്ളിയാഴ്ച പുലർച്ചെ യാത്രക്കാർക്ക് പോകാൻ പ്രത്യേകവിമാനം ഏർപ്പാടാക്കിയിട്ടുണ്ടെന്ന് അധികൃതർ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























