ജമ്മു കാശ്മീരിലെ എസ്എസ്ബി ക്യാമ്പ് ആക്രമിച്ച രണ്ടു തീവ്രവാദികള്‍ അറസ്റ്റില്‍

ജമ്മു കാഷ്മീരില്‍ സശസ്ത്ര സീമാ ബലിന്റെ(എസ്എസ്ബി) ക്യാമ്പിന് പുറത്തുണ്ടായ ആക്രമണത്തിന് ഉത്തരവാദികളായ രണ്ടു തീവ്രവാദികള്‍ അറസ്റ്റില്‍. ഗസന്‍ഫെര്‍, അരിഫ് എന്നിവരാണ് പിടിയിലായത്. ഇവരില്‍ നിന്ന് ആയുധങ്ങളും പിടിച്ചെടുത്തു. ഇവര്‍ക്കൊപ്പമുണ്ടായിരുന്ന ഒരാളെ പിടികൂടാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
ബുധനാഴ്ച വൈകുന്നേരമാണ് ബന്നിഹല്‍ മേഖലയിലെ ജവഹര്‍ ടണലിന് സമീപമുള്ള ക്യാമ്പ് നേരെ ആക്രമണമുണ്ടായത്. ഒരു എസ്എസ്ബി സേനാംഗം മരിക്കുകയും ഒരാള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























