വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളോട് നീതി പുലർത്താൻ സാധിച്ചില്ല; മന്ത്രി രാജി വയ്ക്കുന്നു

ജനങ്ങൾക്ക് കൊടുത്ത വാക്ക് പാലിക്കാനായില്ല. ജനങ്ങൾ നേരിട്ട പ്രധാന പ്രശ്നങ്ങൾക്കു പരിഹാരം കാണുവാൻ സാധിച്ചില്ല. റോഡിനു വീതി കൂട്ടുവാനോ കുടിവെള്ള പ്രശ്നം പരിഹരിക്കുവാനോ തനിക്കു സാധിച്ചില്ല. അതുക്കൊണ്ട് മന്ത്രിയുടെ രാജിക്കത്ത്.
ജനങ്ങൾക്കു നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ സാധിക്കാത്തതുമൂലം തെലുങ്കു ദേശം പാർട്ടി എംപി ജെ.സി. ദിവാകർ റെഡ്ഡിയാണ് രാജിക്ക് ഒരുങ്ങുന്നത്. തന്നെ വിശ്വസിച്ച് വോട്ട് ചെയ്ത് വിജയിപ്പിച്ച ജനങ്ങളോട് നീതി പുലർത്താൻ സാധിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് റെഡ്ഡി രാജിക്ക് ഒരുങ്ങുന്നത്. ഈ മാസം 25നോ 26നോ ലോക്സഭാ സ്പീക്കർക്കു രാജി കത്ത് നൽകുമെന്നും റെഡ്ഡി അറിയിച്ചു.
https://www.facebook.com/Malayalivartha


























