മുംബൈയിലെ കെട്ടിടത്തില്‍ വന്‍ തീപിടിത്തം

മുംബൈയിലെ താനെ ജില്ലയിലുള്ള പാര്‍പ്പിട സമുച്ചയത്തില്‍ വന്‍ തീപിടിത്തം. താനെയിലെ ബിവാണ്ടിയിലുള്ള കെട്ടിടത്തിലാണ് തീപിടിച്ചത്. അഗ്‌നിശമന സേനാംഗങ്ങള്‍ സ്ഥലത്തെത്തിയിട്ടുണ്ട്. കെട്ടിടത്തില്‍ നിന്ന് ഇതുവരെ 10 പേരെ രക്ഷപ്പെടുത്തി. ഇതുവരെ ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
കെട്ടിടത്തില്‍ കൂടുതല്‍ ആളുകള്‍ കുടുങ്ങിക്കിടപ്പുണ്ടെന്നാണ് സംശയം. കെട്ടിടത്തിന് സമീപം രണ്ടു പെട്രോള്‍ പമ്പുകള്‍ ഉള്ളത് സുരക്ഷാ ഭീഷണി ഉയര്‍ത്തുന്നുണ്ട്.
https://www.facebook.com/Malayalivartha


























