കോണ്‍ഗ്രസ് നേതാവിനെ വേശ്യയെന്ന് വിളിച്ച് ബി.ജെ.പി നേതാവ്

കോണ്‍ഗ്രസ് വക്താവ് പ്രിയങ്ക ചതുര്‍വേദിയെ വേശ്യയെന്ന് അധിക്ഷേപിച്ച് ബി.ജെ.പി നേതാവ് പ്രേം ശുക്ല . രാഹുല്‍ ഗാന്ധിയുടെ കാലിഫോര്‍ണിയ പ്രസംഗത്തിന് പ്രിയങ്ക ട്വിറ്ററില്‍ നടത്തിയ അഭിപ്രായ പ്രകടനത്തിന് മറുപടിയായുള്ള ട്വീറ്റിലാണ് പ്രേം ശുക്ല അവരെ വേശ്യയെന്ന് വിളിച്ചത്.
രാഹുല്‍ ഗാന്ധിയുടെ ഒരു പ്രസംഗത്തില്‍ തന്നെ ബി.ജെപ.പി നിരാശരായി എന്നായിരുന്നു പ്രിയങ്കയുടെ പരാമര്‍ശം. കോണ്‍ഗ്രസിനും അവരുടെ വേശ്യ വക്താവിനുമാണ് നിരാശ എന്ന് ഇതിന് മറുപടിയായി പ്രേം ശുക്ല ട്വീറ്റ് ചെയ്തു. ഇതിനെതിരെ നടപടി എടുക്കണമെന്ന് ആവശ്യപ്പെട്ട് പ്രിയങ്ക അമിത് ഷായ്ക്ക് ട്വീറ്റ് ചെയ്തു. എന്നാല്‍ പ്രതികരണമുണ്ടായില്ല.
ഇതിനെതിരെ രൂക്ഷമായ പ്രതികരണവുമായി പ്രിയങ്ക രംഗത്ത് വന്നു. കടുത്ത നിരാശയില്‍ ബി.ജെ.പി നേതാവ് എന്നെ വേശ്യയെന്ന് വിളിച്ചു. സ്ത്രീകളോടുള്ള ബഹുമാനം ഭയങ്കരം തന്നെ. എന്നായിരുന്നു പ്രിയങ്കയുടെ പ്രതികരണം. മോഡിയേയും അമിത് ഷായേയും ടാഗ് ചെയ്തു കൊണ്ടായിരുന്നു പ്രിയങ്കയുടെ ട്വീറ്റ്.
പ്രേം ശുക്ലയുടെ ട്വീറ്റിനെതിരെ ശക്തമായ പ്രതിഷേധമാണ് ട്വിറ്ററില്‍ ഉയര്‍ന്നത്. എന്നാല്‍ ട്വീറ്റ് പിന്‍വലിക്കാനോ ഖേദം പ്രകടിപ്പിക്കാനോ ശുക്ലഇതുവരെ തയ്യാറായിട്ടില്ല.

https://www.facebook.com/Malayalivartha


























