പ്രതീക്ഷയോടെ കോണ്‍ഗ്രസ്... ഭാരതയാത്രയ്‌ക്കൊരുങ്ങി രാഹുല്‍ ഗാന്ധി, കാശ്മീര്‍ മുതല്‍ കന്യാകുമാരി വരെ നീളുന്ന യാത്ര

ഏറെ പ്രതീക്ഷയോടെയാണ് കോണ്‍ഗ്രസിന്റെ മുന്നോട്ടുള്ള യാത്ര. യുവതലമുറയെ കോണ്‍ഗ്രസില്‍ എത്തിക്കാനുള്ള തിരക്കിലാണ് രാഹുല്‍ ഗാന്ധി ഇപ്പോള്‍. കശ്മീര്‍ മുതല്‍ കന്യാകുമാരി വരെയുള്ള ഭാരതയാത്രയ്ക്ക് രാഹുല്‍ ഒരുങ്ങി കഴിഞ്ഞു.യാത്രയിലൂടെ സര്‍ക്കാരിനെതിരെ ജനങ്ങളെ അണിനിരത്താനും പാര്‍ട്ടിയെ പുനരുജ്ജീവിപ്പിക്കാനും കഴിയുമെന്നാണു കോണ്‍ഗ്രസിന്റെ ഏക പ്രതീക്ഷ.
പാര്‍ട്ടി അധ്യക്ഷനെ തിരഞ്ഞെടുക്കുന്നതോടെ അടുത്ത മാസം 30നാണു കോണ്‍ഗ്രസ് സംഘടനാ തിരഞ്ഞെടുപ്പു പൂര്‍ത്തിയാകുക. പ്രക്രിയ ഇനിയും വൈകിക്കാതെ അധികാരം കൈമാറണമെന്ന താല്‍പര്യം പാര്‍ട്ടി അധ്യക്ഷ സോണിയ ഗാന്ധി മുതിര്‍ന്ന നേതാക്കളെയും കേന്ദ്ര തിരഞ്ഞെടുപ്പ് അതോറിറ്റിയെയും അറിയിച്ചിട്ടുണ്ട്.
വിവിധ തലങ്ങളില്‍ തലമുറ മാറ്റത്തിനു വഴിയൊരുക്കിക്കൊണ്ടാണു സോണിയ ഗാന്ധിയുടെ പിന്മാറ്റം. രാഹുല്‍ അധ്യക്ഷപദവിയിലെത്തുന്നതിനു പുറമെ വിശ്വസ്തരുടെ പുതിയൊരു സംഘവും നേതൃനിരയിലെത്തും. മുന്‍പു രാജീവ് ഗാന്ധി നേതൃത്വത്തിലെത്തിയപ്പോഴുണ്ടായ മാറ്റത്തിനു സമാനമായിരിക്കുമിത്. എന്നാല്‍, ചെറുപ്പക്കാര്‍ക്കൊപ്പം പരിചയസമ്പന്നരായ മുതിര്‍ന്ന നേതാക്കളും ഉപദേശകവൃന്ദത്തിലുണ്ടാകുമെന്ന് ഒരു മുതിര്‍ന്ന നേതാവ് പറഞ്ഞു.
https://www.facebook.com/Malayalivartha


























