തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം ദക്ഷിണേന്ത്യയിൽ ഒന്നാമത്

ദക്ഷിണേന്ത്യൻ വിമാനത്താവളങ്ങളിൽ ഒന്നാമത് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം. ഏപ്രിൽ മുതൽ ജൂൺ വരെ വിമാനത്താവളത്തിലെ സേവനങ്ങളെക്കുറിച്ച് യാത്രക്കാർക്കിടയിൽ എയർപോർട്ട് കൗൺസിൽ ഇന്‍റർനാഷണൽ സർവേ നടത്തി. ഇതിന്റെ അടിസ്ഥാനത്തിൽ ഏറ്റവും മികച്ചതായി കണ്ടെത്തിയത് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളമാണ്.
ഹൗസ് കീപ്പിംഗ്, ആതിഥ്യമര്യാദ, വിമാനത്താവളത്തിനുള്ളിലെ സേവനങ്ങൾ, അടിസ്ഥാനസൗകര്യ വികസനം, യാത്രക്കാർക്കുള്ള സേവനങ്ങൾ തുടങ്ങി വിവിധ കാര്യങ്ങൾ പരിശോധിച്ച ശേഷമാണ് ഒന്നാം സ്ഥാനം നൽകിയത്. 34 ചോദ്യങ്ങളടങ്ങിയ ചോദ്യാവലി യാത്രക്കാർക്ക് നൽകിയായിരുന്നു സർവേ.
മികവുറ്റ രീതിയിൽ പരിപാലിക്കുന്നതിനും, യാത്രക്കാർക്കുള്ള സേവനമികവിലും തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന് ഒന്നാംറാങ്കാണ്. വിമാനത്താവളത്തിലെത്തുന്ന യാത്രക്കാർക്കുള്ള സേവനങ്ങൾ, ശുചിത്വം, ജീവനക്കാരുടെ പെരുമാറ്റം, വിമാനക്കമ്പനികളുമായുള്ള ബന്ധം എന്നിവയടക്കം 34 ഘടകങ്ങളിലെ മികവ് പരിശോധിച്ചാണ് എയർപോർട്ട് കൗൺസിൽ ഇന്‍റർനാഷണൽ (എസിഐ) തിരുവനന്തപുരത്തിന് ഒന്നാംറാങ്ക് നൽകിയത്.
https://www.facebook.com/Malayalivartha


























