ഹണിപ്രീത് ഗുര്‍മീതിന്റെ ദത്തുപുത്രിയല്ലെന്ന് മുന്‍ഭര്‍ത്താവ് വിശ്വാസ്, ഗുര്‍മീത് നിയമപരമായി ഹണിയെ ദത്തെടുത്തിട്ടില്ല

ജയിലിലായ ഗുര്‍മീത് സിങ്ങിനും ദത്തുപുത്രി ഹണിപ്രീതിനുമെതിരെ ഗുരുതര ആരോപണങ്ങളുമായി ഹണിപ്രീതിന്റെ മുന്‍ഭര്‍ത്താവ് വിശ്വാസ് ഗുപ്ത രംഗത്തെത്തി. ഹണിപ്രീതിനെ ഗുര്‍മീത് നിയമപരമായി ദത്തെടുത്തിട്ടില്ലെന്നും ഇരുവരും തമ്മില്‍ അച്ഛന്‍മകള്‍ ബന്ധമായിരുന്നില്ലെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.ജയിലില്‍ കഴിയുന്ന ദേര സച്ചാ സൗദ തലവന്‍ ഗുര്‍മീത് റാം റഹീമിനെതിരെ വെളിപ്പെടുത്തലുമായി നിരവധിപേരാണ് രംഗത്തെത്തിയിരുന്നു. ഗുര്‍മീതിന്റെ ആശ്രമത്തിലെ പുരുഷ അനുയായികളില്‍ ഭൂരിപക്ഷവും സ്വവര്‍ഗാനുരാഗികള്‍ ആയിരുന്നുവെന്ന് വെളിപ്പെടുത്തലുമായി ഇപ്പോള്‍ മുന്‍ അനുയായി ഗുരുദാസ് സിംഗ് രംഗത്തെത്തിയിരിക്കുകയാണ്. അമിത ലൈംഗികാസക്തി ഉള്ള ആളായിരുന്നു ഗുര്‍മീത്.തന്റെ അനുയായികളായ പുരുഷന്‍മാര്‍ ആശ്രമത്തിലെ മറ്റ് സ്ത്രീകളെ നോക്കാന്‍ പോലും ഇയാള്‍ അനുവദിച്ചിരുന്നില്ല. വിവാഹിതരായ അനുയായികള്‍ ഭാര്യമാരെ സഹോദരി എന്ന് വിളിക്കണമെന്നും ആള്‍ദൈവം കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു. പുരുഷ അനുയായികള്‍ സ്ത്രീകളുമായി ഇടപെഴകുന്നതില്‍ ഗൂര്‍മീതിന് അസൂയയുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























