മദ്രസകളില്‍ ദിവസവും ദേശീയ ഗാനം ആലപിക്കണമെന്ന ആവശ്യവുമായി മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി

മദ്രസകളില്‍ ദിവസവും ദേശീയ ഗാനം ആലപിക്കണമെന്ന ആവശ്യവുമായി മധ്യപ്രദേശ് വിദ്യാഭ്യാസ മന്ത്രി. മദ്രസകളില്‍ ദിവസവും ദേശീയ പതാക ഉയര്‍ത്തുകയും ഒപ്പം ദേശീയ ഗാനം ആലപിക്കുകയും വേണമെന്നാണ് മന്ത്രി വിജയ് ഷാ നിര്‍ദ്ദേശിച്ചിരിക്കുന്നത്. മധ്യപ്രദേശില്‍ മദ്രസ ബോര്‍ഡിന്റെ പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് മന്ത്രി ഇക്കാര്യം ആവശ്യപ്പെട്ടത്.
സര്‍ക്കാര്‍ സ്‌കൂളുകളില്‍ ഹാജര്‍ പരിശോധിക്കുന്ന സമയത്ത് ജയ് ഹിന്ദ് എന്ന് വിളിക്കാന്‍ ഉത്തരവിട്ടതിന് പിന്നാലെയാണ് പുതിയ ആവശ്യവുമായി മന്ത്രി എത്തിയത്. പുതിയ രീതി വിദ്യാര്‍ഥികളില്‍ ദേശാഭിമാന ബോധം വളര്‍ത്തുമെന്നാണ് മന്ത്രിയുടെ അവകാശവാദം.
മത വിദ്യാഭ്യാസത്തിന് പുറമേ ആധുനിക വിദ്യാഭ്യാസവും ഇന്നത്തെ കാലത്ത് ആവശ്യമാണെന്ന് ചടങ്ങില്‍ പങ്കെടുത്ത മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























