ഹര്‍ജിക്കാരന്റെ അസാധാരണ പരാതി ദൈവത്തെ ഏല്‍പ്പിച്ച് സുപ്രീംകോടതി

അസാധാരണമായ പരാതിയുമായി എത്തിയ ഹര്‍ജിക്കാരനോട് ഇക്കാര്യത്തില്‍ ദൈവത്തിന് മാത്രമേ എന്തെങ്കിലും ചെയ്യാന്‍ സാധിക്കുകയുള്ളുവെന്ന് സുപ്രീം കോടതി. ലോകത്തിലെ ഏറ്റവും മാരക ജീവിയായ കൊതുകിനെ ഇന്ത്യയില്‍ നിന്നും പൂര്‍ണമായി നിര്‍മാര്‍ജനം ചെയ്യണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം.
'ഞങ്ങള്‍ ദൈവങ്ങളല്ല. ദൈവത്തിന് മാത്രം ചെയ്യാന്‍ സാധിക്കുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഞങ്ങളോട് ആവശ്യപ്പെടരുത്' എന്നായിരുന്നു കോടതിയുടെ പ്രതികരണം. ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ആഗോളതലത്തില്‍ 725,5000 പേര്‍ കൊതുകുകള്‍ കാരണം കൊല്ലപ്പെടുന്നുവെന്ന് ഹര്‍ജിക്കാരന്‍ കോടതിയില്‍ ബോധിപ്പിച്ചു. കൊതുകുകളെ നിയന്ത്രിക്കുന്നതിനുള്ള മാര്‍ഗനിര്‍ദേശങ്ങള്‍ ഉണ്ടാക്കാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടണമെന്നും ഹര്‍ജിക്കാരന്‍ സുപ്രീം കോടതിയോട് ആവശ്യപ്പെട്ടു.
കോടതികള്‍ നിര്‍ദേശം നല്‍കിയത് കൊതുകിന്റെ കാര്യത്തില്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്ന് കരുതുന്നില്ലെന്ന് ഹര്‍ജിക്കാരനോട് സുപ്രീം കോടതി പറഞ്ഞു. ഓരോ വീട്ടിലും എത്തി കൊതുകിനെ നിര്‍മാര്‍ജനം ചെയ്യണമെന്ന് പറയാന്‍ കോടതിയ്ക്ക് സാധിക്കില്ലെന്നും ജസ്റ്റിസുമാരായ ജസ്റ്റിസ് മദന്‍ ബി ലോകൂര്‍, ദീപക് ഗുപ്ത എന്നിവര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha


























