ആഗ്രഗ്വാളിയര്‍ പാസഞ്ചര്‍ ട്രെയിന്‍ പാളം തെറ്റി

ആഗ്രഗ്വാളിയര്‍ പാസഞ്ചര്‍ ട്രെയിന്‍ പാളംതെറ്റി. അപകടത്തില്‍ ആര്‍ക്കും പരിക്കില്ലെന്ന് റെയില്‍വേ അധികൃതര്‍ അറിയിച്ചു. ഇന്ന് രാവിലെ ട്രെയിന്‍ വൃത്തിയാക്കുന്നതിനായി യാഡിലേക്ക് കൊണ്ടുപോകുന്ന വഴിയായിരുന്നു അപകടം.
ട്രെയിന്റെ രണ്ട് കോച്ചുകളാണ് പാളം തെറ്റിയത്. മറ്റു ട്രെയിന്‍ സര്‍വീസുകളെ അപകടം ബാധിച്ചിട്ടില്ലെന്ന് അധികൃതര്‍ അറിയിച്ചു.
https://www.facebook.com/Malayalivartha


























