വിവാദ വ്യവസായി വിജയ് മല്യ ലണ്ടനിൽ അറസ്റ്റിൽ; അറസ്റ്റ് സ്ഥിതീകരിച്ച് സി ബി ഐ ,പിടിയിലായത് രാജ്യത്തെകൊള്ളയടിച്ച തട്ടിപ്പ് വീരൻ

സാമ്പത്തിക തട്ടിപ്പിൽ വിജയ് മല്യ അറസ്റ്റിൽ. ലണ്ടനിൽ വെച്ചാണ് അദ്ദേഹത്തെ അറസ്റ്റ് ചെയ്തത്.ലണ്ടനിൽ വെച്ചുള്ള മല്യയുടെ അറസ്റ്റ് സി ബി ഐ സ്ഥിതീകരിച്ചിട്ടുണ്ട്.ബാങ്കുകളിൽനിന്ന് കോടികൾ വായ്പയെടുത്ത് മുങ്ങിയ കേസിൽ വിജയ് മല്യയെ ഇന്ത്യ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചിരുന്നു.
വിവിധ ഇന്ത്യന്‍ ബാങ്കുകളില്‍ നിന്ന് 9,000 കോടി രൂപ വായ്പ എടുത്ത ശേഷം തിരിച്ചടയ്ക്കാതെ ലണ്ടനിലേക്ക് മുങ്ങുകയായിരുന്നു മല്യ. തുക തിരികെ ലഭിക്കാതെ വന്നതോടെ 17 ബാങ്കുകള്‍ ചേര്‍ന്ന കണ്‍സോര്‍ഷ്യം മല്യയ്‌ക്കെതിരേ നിയമ നടപടി സ്വീകരിക്കുകയായിരുന്നു ഇതിന്റെ പശ്ചാത്തലത്തിലായിരുന്നു മല്യരാജ്യം വിട്ടത്. ഇന്ത്യ വിട്ടു പോയിരുന്നെങ്കിലും വിവിധ പരിപാടികളിൽ അദ്ദേഹം പങ്കെടുത്തത് വിവാദമായിരുന്നു.
നേരത്തെ ഇന്ത്യയുടെ അഭ്യര്‍ഥന പ്രകാരം ലണ്ടനില്‍ പോലീസ് അറസ്റ്റ് ചെയ് മല്യക്ക് കോടതി മണിക്കൂറുകള്‍ക്കകം ജാമ്യം അനുവദിച്ചിരുന്നു. മല്യയെ ഇന്ത്യയിലെത്തിക്കാനുള്ള നിയമനടപടികള്‍ കേന്ദ്രസര്‍ക്കാര്‍ ശക്തമാക്കിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























