കശ്മീർ ആക്രമണത്തിൽ പ്രതിഷേധിച്ച് ഇന്ത്യ ;പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു

കശ്മീരിലെ ഇന്ത്യൻ അതിർത്തിയിൽ പാക്കിസ്ഥാൻ നടത്തിയ വെടിവെപ്പിൽ മൂന്ന് കുട്ടികൾ മരിച്ച സംഭവത്തിൽ പ്രതിഷേധവുമായി ഇന്ത്യ. പാക് ഹൈക്കമ്മീഷണറെ വിളിച്ചുവരുത്തിയാണ് ഇന്ത്യയുടെ പ്രതിഷേധം അറിയിച്ചത്.ഇന്നലെ പൂഞ്ച് ജില്ലയിലെ കര്‍ണി, ദിഗ്വാര്‍ സെക്ടറുകളില്‍ നടത്തിയ ഷെല്ലാക്രമണത്തില്‍ മൂന്ന് കുട്ടികള്‍ കൊല്ലപ്പെടുകയും എട്ട് പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
ഇന്ത്യയിലേക്ക് നുഴഞ്ഞു കയറുന്നതിനായി ഭീകരര്‍ക്ക് പാക് അധിനിവേശ കശ്‍മീരില്‍ പരിശീലനം നല്‍കുന്നതായി വിവരം ലഭിച്ചിട്ടുള്ളതിനാൽ കൂടുതൽ സൈന്യത്തെ അതിർത്തിയിൽ വിന്യസിച്ചിട്ടുണ്ട്. ബാരാമുള്ളയിലും കേരന്‍ സെക്ടറിലും ഭീകരരുടെ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തിയ സൈന്യം മൂന്ന് ഭീകരരെ വധിച്ചു. ഇവരില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെടുക്കുകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha


























