ശശികലയുടെ പരോൾ തള്ളി ; ബംഗളൂരു ജയിൽ അധികൃതരാണ് അപേക്ഷ തള്ളിയത്.

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ശിക്ഷിക്കപ്പെട്ട് ബംഗുളൂരുവിലെ പരപ്പന അഗ്രഹാര ജയിലില്‍ തടവില്‍ കഴിയുന്ന എഐഎഡിഎംകെ നേതാവ് ശശികല നടരാജൻ പരോളിന് നൽകിയ അപേക്ഷ തള്ളി. ബംഗളൂരു ജയിൽ അധികൃതരാണ് അപേക്ഷ തള്ളിയത്. ചെന്നൈയിലെ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ഭര്‍ത്താവ് നടരാജനെ കാണാനായി 15 ദിവസം പരോള്‍ അനുവദിക്കണമെന്നായിരുന്നു അപേക്ഷ.
ശശികല ജയിലിലായതോടെ എഐഎഡിഎംകെ ഔദ്യോഗിക വിഭാഗത്തില്‍ പിളര്‍പ്പുണ്ടാകുകയും മരുമകന്‍ ദിനകരനെ തള്ളി എടപ്പാടി പളനിസാമി വിഭാഗവും മുന്‍ മുഖ്യമന്ത്രി പനീര്‍ശെല്‍വവും തമ്മില്‍ ലയിക്കുകയും ചെയ്തിരുന്നു. ഇതേ തുടര്‍ന്ന് തന്റെ പക്ഷത്തിന് പുതിയ തന്ത്രങ്ങള്‍ ഉപദേശിക്കാനാണ് ഭര്‍ത്താവിന്റെ അസുഖം ചൂണ്ടിക്കാട്ടി ശശികല പരോളിന് അപേക്ഷിച്ചിരിക്കുന്നതെന്നാണ് സൂചന.
https://www.facebook.com/Malayalivartha


























