ഇന്ധന വില കുറച്ചു

രാജ്യത്ത് പെട്രോൾ,ഡീസൽ വില കുറച്ചു. ലിറ്ററിന് രണ്ടു രൂപ വീതമാണ് കുറച്ചത്. കേന്ദ്രം എക്സൈസ് നികുതി കുറച്ചതാണ് വില കുറയാൻ കാരണമായത്. പുതിയ നിരക്ക് ഇന്ന് അർദ്ധരാത്രി മുതൽ നിലവിൽ വരും.
രാജ്യത്ത് ഇന്ധന വില മൂന്ന് വര്‍ഷത്തെ ഉയര്‍ന്ന നിരക്കിലായിരുന്നു. രണ്ട് മാസത്തിനിടെ പെട്രോള്‍വില ലിറ്ററിന് ആറ് രൂപ കൂടി. ഡീസല്‍ വില നാല് രൂപ വര്‍ദ്ധിച്ചിരുന്നു. ഇന്ധനവിലയിലെ പ്രതിദിന മാറ്റം നിലവില്‍ വന്ന ശേഷമാണ് വിലയിലെ ഗണ്യമായ വര്‍ദ്ധനവുണ്ടായത്. രാജ്യതലസ്ഥാനമായ ദില്ലിയിലെ കണക്കനുസരിച്ച് പെട്രോള്‍ വില 2014 ഓഗസ്റ്റിന് ശേഷമുള്ള ഉയര്‍ന്ന നിരക്കിലായിരുന്നു.
https://www.facebook.com/Malayalivartha


























