മോദിയ്‌ക്കെന്താ കൊമ്പുണ്ടോ... മീററ്റില്‍ മോദിയ്ക്ക് പ്രത്യേക ക്ഷേത്രം നിര്‍മിക്കുന്നു, 100 അടി ഉയരത്തില്‍ മോദിയുടെ പ്രതിമയും, നിര്‍മാണ ചെലവ് 10 കോടി

പ്രധാനമന്ത്രി നരേന്ദ്ര മോഡിയ്ക്കായി മീററ്റില്‍ ക്ഷേത്രം നിര്‍മിക്കുന്നു. ഇറിഗേഷന്‍ വകുപ്പില്‍ നിന്ന് വിരമിച്ച ജെ.പി സിങ്ങിന്റെ നേതൃത്വത്തിലാണ് നിര്‍മാണം നടത്തുന്നത്.
അഞ്ചേക്കറിലായിരിക്കും ക്ഷേത്രത്തിന്റെ നിര്‍മാണം നടത്തുക. 100 അടി ഉയരത്തില്‍ മോദിയുടെ പ്രതിമയും ക്ഷേത്രത്തിലുണ്ടാകും. മോദിയുടെ ഇന്ത്യയോടുള്ള സ്‌നേഹത്തില്‍ താന്‍ ആകൃഷ്ടനായെന്നും അതിനാലാണ് അദ്ദേഹത്തിന് ക്ഷേത്രം നിര്‍മിക്കാന്‍ തീരുമാനിച്ചതെന്നും സിങ്ങ് പറഞ്ഞു.
മീററ്റ് കര്‍നാല്‍ ദേശീയപാതക്ക് സമീപമായിരിക്കും ക്ഷേത്രം പണിയുക. രണ്ട് വര്‍ഷം കൊണ്ട് നിര്‍മാണം പൂര്‍ത്തിയാക്കും. ക്ഷേത്രത്തിന്റെ ഭൂമിപുജ ഒക്‌ടോബര്‍ 23ന് നടത്തുമെന്നും സിങ്ങ് അറിയിച്ചു. 10 കോടിയായിരിക്കും നിര്‍മാണ ചെലവ്. ഇത് സംഭാവനകളിലൂടെ കണ്ടെത്തുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























