സിസേറിയൻ ചെയ്തത് നഴ്സുമാർ...ശേഷം സംഭവിച്ചതോ..?

ഡോക്ടർക്ക് ആശുപത്രിയിൽ എത്താൻ കഴിഞ്ഞില്ല. ഒടുവിൽ ഗർഭിണിക്ക് സിസേറിയൻ ചെയ്തത് ആശുപത്രിയിലെ നഴ്സുമാർ. ഒടുവിൽ നവജാതശിശു മരിച്ചു. കെന്ദ്രപാഡയിലെ സായ് ആശുപത്രിയിലാണ് സംഭവം. ഡോ. രഷ്മികാന്ത് പാത്ര ഫോണിലൂടെ നൽകിയ നിർദേശമനുസരിച്ചാണ് നഴ്സ്മാർ ഗർഭിണിയെ സിസേറിയൻ ചെയ്തത്.
ഗുരുതരാവസ്ഥയിലായ ആർതി സമലിനെയാണ് സിസേറിയന് വിധേയയാക്കിയത്. ഭാര്യയുടെ നില ഗുരുതരമാണെന്ന് അറിഞ്ഞിട്ടും ഡോക്ടർ ആശുപത്രിയിൽ എത്താൻ തയാറായില്ലെന്ന് ഭർത്താവ് കൽപട്രു സമൽ പോലീസിനോട് പറഞ്ഞു. ഡോക്ടർക്കെതിരെ കെന്ദ്രപാഡ ടൗൺ പോലീസ് കേസെടുത്തു.
https://www.facebook.com/Malayalivartha


























