സത്യ പാല്‍ മാലിക് ബീഹാര്‍ ഗവര്‍ണ്ണറായി അധികാരമേറ്റു

ബീഹാര്‍ ഗവര്‍ണ്ണറായി സത്യ പാല്‍ മാലിക് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. അധികാരമേല്‍ക്കുന്നതിനു മുന്‍പ് തന്നെ അദ്ദേഹം ബീഹാറിനെപ്പറ്റിയുള്ള തന്‍റെ ആഗ്രഹം വെളിപ്പെടുത്തിയിരുന്നു. അതായത് ബീഹാര്‍ ഒരു പുരോഗതിയാര്‍ജ്ജിച്ച സംസ്ഥാനമായി കാണുക എന്നതായിരുന്നു അത്. സത്യ പാല്‍ മാലിക് മുന്‍ എംപിയും ഭാരതീയ ജനത പാര്‍ട്ടിയുടെ ദേശീയ ഉപാധ്യക്ഷനുമായിരുന്നു. ബീഹാര്‍ ഗവര്‍ണ്ണറായിരുന്ന റാംനാഥ് കോവിന്ദ് രാഷ്ട്രപതിയായി തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ വന്ന ഒഴിവിലാണ് ഇപ്പോള്‍ സത്യ പാല്‍ മാലിക് ചുമതലയേറ്റിരിക്കുന്നത്.
https://www.facebook.com/Malayalivartha


























