ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്‍റെ ശിക്ഷാകാലാവധി നീട്ടണമെന്ന് പരാതിക്കാരായ യുവതികള്‍

ബലാത്സംഗ കേസില്‍ ജയിലിലായ വിവാദ ആള്‍ദൈവം ഗുര്‍മീത് റാം റഹീമിന്‍റെ തടവ് ശിക്ഷകാലാവധി നീട്ടണമെന്ന് പരാതിക്കാരായ യുവതികള്‍. ഗുര്‍മീതിന്‍റെ തടവ് കാലാവധി 20 ല്‍ നിന്ന് ആജീവനാന്തമാക്കണമെന്ന് ആവശ്യപ്പെട്ട് യുവതികള്‍ പഞ്ചാബ് ആന്‍റ് ഹരിയാന ഹൈകോടതിയെ സമീപിച്ചു.
ബലാത്സംഗ കേസില്‍ ഗുര്‍മീതിന്‍റെ തടവ് ശിക്ഷ ജീവപര്യന്തമാക്കണമെന്ന് ആവശ്യപ്പെട്ട് പുന:പരിശോധന ഹരജി ഫയല്‍ ചെയ്തുവെന്ന് പരാതിക്കാരുടെ അഭിഭാഷകന്‍ നവ്കിരണ്‍ സിങ്ങാണ് അറിയിച്ചത്.
https://www.facebook.com/Malayalivartha


























