ഹണിപ്രീത് ആറു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍

ദേരാ സച്ചാ സൗധ തലവന്‍ ഗുര്‍മീത് റാം റഹീം സിങിന്‍റെ ദത്തുപുത്രി ഹണിപ്രീതിനെ പഞ്ചകുല കോടതി ആറു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. കഴിഞ്ഞ ദിവസം ഹരിയാനയില്‍ അറസ്റ്റിലായ ഹണിപ്രീതിനൊപ്പം സിര്‍സയിലെ അവരുടെ സഹായിയായ ശുക്ദീപ് കൗറിനെയും അറസ്റ്റ് ചെയ്തിരുന്നു. ഇവരെയും ഇന്ന് ഹണിപ്രീതിനൊപ്പം കോടതിയില്‍ ഹാജരാക്കി. അവരെ അതിനുശേഷം മെഡിക്കല്‍ പരിശോധനയ്ക്കുവേണ്ടി സിവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചാബില്‍ ദേരാ സച്ചാ അനുയായികളുടെ വീട്ടില്‍ ഒളിവില്‍ താമസിക്കുമ്ബോഴാണ് ഹണിപ്രീതിനെ പോലീസ് അറസ്റ്റ്ചെയ്തത് .
https://www.facebook.com/Malayalivartha


























