താജ്മഹല്‍ തകര്‍ക്കാന്‍ തീരുമാനിച്ചാല്‍ പിന്തുണയ്ക്കുമെന്ന് അസംഖാന്‍

വിവാദ പ്രസ്താവനയുമായി വീണ്ടും സമാജ് വാദി പാര്‍ട്ടി മുതിര്‍ന്ന നേതാവ് അസംഖാന്‍. താജ്മഹല്‍ പൊളിക്കാന്‍ ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ തീരുമാനിച്ചാല്‍ പരിപൂര്‍ണ പിന്തുണ നല്‍കുമെന്ന് അസംഖാന്‍ അഭിപ്രായപ്പെട്ടു. ഉത്തര്‍പ്രദേശിന്‍റെ ടൂറിസം മാപ്പില്‍ നിന്നും താജ്മഹലിനെ ഒഴിവാക്കിയതുമായി ബന്ധപ്പെട്ട് ഉയര്‍ന്നു വന്ന വിവാദം അവസാനിക്കുന്നതിന് മുന്‍പേയാണ് മറ്റൊരു വിവാദ പ്രസ്താവനയുമായി അസംഖാന്‍ എത്തിയിരിക്കുന്നത്.
താജ്മഹല്‍, ചെങ്കോട്ട, കുത്തബ് മിനാര്‍, പാര്‍ലമെന്‍റ് തുടങ്ങിയവയെല്ലാം അടിമത്തത്തിന്‍റെ പ്രതീകങ്ങളാണെന്നും അസംഖാന്‍ തുറന്നടിച്ചു. ഇതുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് സര്‍ക്കാരിന്‍റെ നിലപാടുകളോട് പരിപൂര്‍ണ പിന്തുണയാണെന്നും അസംഖാന്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























