കമല്‍ഹാസന്‍ ആരാധകരുമായി കൂടിക്കാഴ്ച നടത്തി

രാഷ്ട്രീയത്തിലേയ്ക്ക് കടക്കുന്നു എന്ന അഭ്യൂഹങ്ങള്‍ ചര്‍ച്ചയായിരിക്കെ നടന്‍ കമല്‍ഹാസന്‍ ആരാധകരുമായി കൂടിക്കാഴ്ച നടത്തി. ചെന്നൈയിലെ അദ്ദേഹത്തിന്റെ ഓഫീസ് മുറിയിലായിരുന്നു കൂടിക്കാഴ്ച. രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച വിവരങ്ങളാണ് കൂടിക്കാഴ്ചയില്‍ വിഷയമായതെന്നാണ് സൂചന. തന്റെ രാഷ്ട്രീയ പ്രവേശനം സംബന്ധിച്ച് ആരാധകരുടെ കാഴ്ചപ്പാടുകള്‍ മനസ്സിലാക്കുന്നതിനു വേണ്ടിയായിരുന്നു കൂടിക്കാഴ്ചയെന്ന് കമലിന്റെ പിആര്‍ സംഘത്തിലെ ഒരംഗം പേര് വെളിപ്പെടുത്തരുതെന്ന നിബന്ധനയില്‍ പറഞ്ഞു. അന്തിമ തീരുമാനം ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ ഉണ്ടാകുമെന്നാണ് റിപ്പോര്‍ട്ട്.
സ്റ്റെല്‍ മന്നന്‍ രജനീകാന്ത് എന്നെങ്കിലും രാഷ്ട്രീയത്തിലേയ്ക്ക് ഇറങ്ങുകയാണെങ്കില്‍ താന്‍ ഒപ്പം ചേരുമെന്ന് കമല്‍ അടുത്തിടെ പ്രസ്താവിച്ചിരുന്നു. ചലച്ചിത്ര മേഖലയില്‍ തന്റെ എതിരാളിയാണെങ്കിലും നിര്‍ണായകമായ പല വിഷയങ്ങളിലും തങ്ങള്‍ പരസ്പരം അഭിപ്രായം തേടാറുണ്ടെന്നും രജനീകാന്തുമായുള്ള ബന്ധത്തെ കുറിച്ച് കമല്‍ പ്രതികരിച്ചിരുന്നു.
https://www.facebook.com/Malayalivartha


























