വളർച്ചാ നിരക്ക് ഇനിയും കുറയും:ആർ ബി ഐ

രാജ്യത്തെ സാമ്പത്തിക പ്രതിസന്ധി വ്യക്തമാക്കുന്ന പ്രവചനവുമായി ആർ ബി ഐ, വളർച്ചാ നിരക്ക് കുറയുമെന്ന് ആർബിഐ വ്യക്തമാക്കി. 7.3 ശതമാനം വളർച്ച നിരക്കുണ്ടാകുമെന്നായിരുന്നു കണക്കുകൂട്ടൽ എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ വളർച്ചാ നിരക്ക് 6.7 ശതമാനമായി കുറയുമെന്നാണ് ആർബിഐ പ്രവചിച്ചിരിക്കുന്നത്. മാത്രമല്ല നാണ്യപ്പെരുപ്പം ഇനിയും കൂടുമെന്നും ആർബിഐ ഗവർണർ ഉർജിത് പട്ടേൽ വ്യക്തമാക്കി.
ഏപ്രിൽ – ജൂൺ പാദത്തിൽ സാമ്പത്തിക വളർച്ച 5.7 ശതമാനമായി കുറഞ്ഞ സാഹചര്യത്തിൽ, സമ്പദ്ഘടനയിൽ ഉണര്‍വുണ്ടാക്കാൻ നിരക്കുകൾ കുറയ്ക്കണമെന്ന് ആവശ്യമുയർന്നിരുന്നു. നാണ്യപ്പെരുപ്പം ഉയരുന്ന സാഹര്യത്തിൽ നിരക്ക് കുറയ്ക്കാൻ ആർബിഐ തയാറായില്ല. ഓഗസ്റ്റ് മാസത്തിൽ 3.36 ശതമാനമായിരുന്ന നാണ്യപ്പെരുപ്പം തുടർന്നുള്ള മാസങ്ങളിൽ 4.6 ശതമാനം വരെ ഉയരാൻ സാധ്യതയുണ്ട്.
https://www.facebook.com/Malayalivartha


























