സമരം ചെയ്ത കർഷകരെ വിവസ്ത്രരാക്കി മർദ്ദിച്ചു

മധ്യപ്രദേശിൽ സർക്കാരിനെതിരേ സമരം ചെയ്ത കർഷകരെ പോലീസ് സ്റ്റേഷനിൽ വിവസ്ത്രരാക്കി മർദ്ദിച്ചു. പോലീസ് സ്റ്റേഷനിൽ കർഷകരെ വിവസ്ത്രരാക്കി നിലത്തിരുത്തിയിരിക്കുന്നതിന്റെ ദൃശ്യങ്ങൾ ദേശീയ മാധ്യമങ്ങൾ പുറത്തുവിട്ടു. ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലെ ബുന്ദേൽഖണ്ഡിലാണു സംഭവം. ഈ വർഷം ജൂണിൽ നടന്ന കർഷക സമരത്തിനിടെ നടന്ന പോലീസ് വെടിവയ്പിൽ ബുന്ദേൽഖണ്ഡിൽ അഞ്ച് കർഷകർ കൊല്ലപ്പെട്ടിരുന്നു.
ജില്ലാ ഭരണകൂട കാര്യാലയത്തിനു മുന്നിൽ സമരം ചെയ്യുകയായിരുന്ന കർഷകർക്കെതിരേ പോലീസ് ലാത്തി വീശുകയും ടിയർ ഗ്യാസ് പ്രയോഗിക്കുകയും ചെയ്തു. ഇതിനുശേഷമാണ് തങ്ങളെ സ്റ്റേഷനിലെത്തിച്ച് വിവസ്ത്രരാക്കി മർദ്ദിച്ചതെന്ന് കർഷകർ പറഞ്ഞു. എന്നാൽ പോലീസുകാർക്കെതിരെ കല്ലെറിഞ്ഞതുകൊണ്ടാണ് സമരക്കാർക്കെതിരെ ലാത്തിവീശുകയും അവരെ അറസ്റ്റ് ചെയ്തതെന്നുമാണ് മധ്യപ്രദേശ് സർക്കാർ പറയുന്നത്.
https://www.facebook.com/Malayalivartha


























