മുസഫര്‍നഗറിലെ ആക്രിക്കടയില്‍ ഉഗ്രസ്‌ഫോടനം ;നാല് പേര്‍ മരിച്ചു ; അപകടകാരണം കണ്ടെത്താനാകാതെ പോലീസ്

ആക്രിക്കടയിലുണ്ടായ ശക്തമായ സ്‌ഫോടനത്തില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശിലെ മുസഫര്‍നഗറില്‍ രാവിലെ 9.40-ന് ആണ് സ്‌ഫോടനമുണ്ടായത്.
സ്‌ഫോടന സമയത്ത് കടയ്ക്ക് സമീപത്തുണ്ടായിരുന്നവരാണ് മരിച്ച രണ്ട് പേര്‍. കടയിലെ ഇരുമ്പ് വസ്തുക്കള്‍ കൈകാര്യം ചെയ്യുന്ന തസീം, ഷഹദ് എന്നിവരാണ് മരിച്ച മറ്റ് രണ്ട് പേര്‍.സ്‌ഫോടന വിവരം ലഭിച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്.
സൈന്യത്തിലെ സ്‌ഫോടന വിഭാഗത്തെയും പോലീസ് ഭീകരവിരുദ്ധ വിഭാഗത്തേയും വിവരമറിയിച്ചിട്ടുണ്ട്. ഇവര്‍ സ്ഥലത്തെത്തി പരിശോധന നടത്തിയാല്‍ മാത്രമേ സ്‌ഫോടനത്തിന്റെ യഥാര്‍ഥ കാരണം എന്താണെന്നത് വ്യക്തമാവുകയുള്ളൂ. വലിയ സ്‌ഫോടനമാണുണ്ടായതെന്ന് മുസാഫര്‍ നഗര്‍ പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha






















