പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളം ജൂലൈ 18 മുതല്‍

പാര്‍ലമെന്റിന്റെ വര്‍ഷകാല സമ്മേളനം ജൂലൈ 18 മുതല്‍ ഓഗസ്റ്റ് പത്ത് വരെ. 18 ദിവസമാണ് സഭ ചേരുന്നത്. പാര്‍ലമെന്ററികാര്യമന്ത്രി അനന്ത് കുമാറാണ് ഇക്കാര്യം അറിയിച്ചത്.പാര്‍ലമെന്റ് സമ്മേളനം ചേരുന്നതിന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ കാബിനറ്റ് കമ്മിറ്റി അംഗീകാരം നല്കി. സമ്മേളനം വിളിച്ചു ചേര്‍ക്കാന്‍ രാഷ്ട്രപതിയോട് ശിപാര്‍ശ ചെയ്തിട്ടുണ്ട്.
മുത്തലാഖ് ഉള്‍പ്പെടെയുള്ള ബില്ലുകള്‍ സര്‍ക്കാര്‍ കൊണ്ടുവന്നേക്കും. മുത്തലാഖ് ബില്‍ പാസാക്കുന്നതിനായി സര്‍ക്കാര്‍ യുപിഎ അധ്യക്ഷ സോണിയ ഗാന്ധി, ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി, ബിഎസ്പി നേതാവ് മായാവതി എന്നിവരുടെ പിന്തുണ തേടിയിട്ടുണ്ട്.
https://www.facebook.com/Malayalivartha






















