ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധമുണ്ടാകുന്ന പക്ഷം പാകിസ്ഥാനിലെ ഹിന്ദുക്കൾ അഞ്ചാംപത്തികളാവരുത്; ആരും അത് സഹിക്കില്ല; അവരുടെ കൂറ് പാകിസ്ഥാനോടല്ലെങ്കിൽ അവർ പാകിസ്ഥാൻ വിടണം; അത് പോലെ തന്നെ ഇന്ത്യയോട് കൂറില്ലാത്ത മുസ്ലീങ്ങൾ ഇന്ത്യയിൽ താമസിക്കരുത്; സന്ദീപ് ജി വാര്യർ

പോപ്പുലർ ഫ്രണ്ടിനുള്ള മറുപടി ഗാന്ധിജി മിത ഭാഷയിൽ എന്നേ നൽകിയിട്ടുണ്ട് . ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധമുണ്ടാകുന്ന പക്ഷം പാകിസ്ഥാനിലെ ഹിന്ദുക്കൾ അഞ്ചാംപത്തികളാവരുത് എന്ന മുന്നറിയിപ്പുമായി സന്ദീപ് ജി വാര്യർ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ; പോപ്പുലർ ഫ്രണ്ടിനുള്ള മറുപടി ഗാന്ധിജി മിത ഭാഷയിൽ എന്നേ നൽകിയിട്ടുണ്ട് . ഇന്ത്യയും പാകിസ്ഥാനും തമ്മിൽ യുദ്ധമുണ്ടാകുന്ന പക്ഷം പാകിസ്ഥാനിലെ ഹിന്ദുക്കൾ അഞ്ചാംപത്തികളാവരുത് .
ആരും അത് സഹിക്കില്ല . അവരുടെ കൂറ് പാകിസ്ഥാനോടല്ലെങ്കിൽ അവർ പാകിസ്ഥാൻ വിടണം . അത് പോലെ തന്നെ ഇന്ത്യയോട് കൂറില്ലാത്ത മുസ്ലീങ്ങൾ ഇന്ത്യയിൽ താമസിക്കരുത് . ഹിന്ദുക്കൾക്കും സിഖുകാർക്കും നീതി ഉറപ്പാക്കേണ്ടത് സർക്കാരിന്റെ കർത്തവ്യമാണ് . ജനങ്ങൾക്ക് സർക്കാരിനെ കൊണ്ട് അത് ചെയ്യിപ്പിക്കാൻ കഴിയും . "ചിരിച്ച് കൊണ്ട് പാകിസ്ഥാൻ നേടി പൊരുതി കൊണ്ട് ഹിന്ദുസ്ഥാൻ പിടിക്കും" എന്ന് മുസ്ലീങ്ങൾ മുദ്രാവാക്യം മുഴക്കുന്നതായി അറിഞ്ഞു .
ഇന്ത്യയെ മുഴുവൻ ഇസ്ലാമികവൽക്കരിക്കും എന്ന ചിലരുടെ സ്വപ്നം ഒരിക്കലും യുദ്ധത്തിലൂടെ നടക്കാൻ പോകുന്നില്ല . പാകിസ്ഥാന് ഹിന്ദുയിസത്തെ തകർക്കാൻ കഴിയില്ല . ഹിന്ദുക്കൾക്ക് മാത്രമേ അവരുടെ ധർമ്മത്തെയും വിശ്വാസത്തെയും തകർക്കാൻ കഴിയൂ . അത് പോലെ തന്നെ ഇസ്‌ലാം തകർക്കപ്പെടുന്നുണ്ടെങ്കിൽ അത് പാകിസ്ഥാനി മുസ്ലീങ്ങളാൽ ആയിരിക്കും . ഹിന്ദുക്കളാൽ ആവില്ല .
https://www.facebook.com/Malayalivartha