ഭരണമാറ്റത്തോടെ കളി മാറി; കഴിഞ്ഞ സർക്കാർ ചുവപ്പുനാടയിലൊതുക്കിയ ബിനാമി അഴിമതി കേസിൽ പി.പി. ദിവ്യക്കും ഭർത്താവിനുമെതിരെ വിജിലൻസ് പൂട്ടുവീഴുന്നു...

സി.പി.എം മുൻ ജില്ലാ കമ്മിറ്റി അംഗവും കണ്ണൂർ ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റുമായ പി.പി. ദിവ്യക്ക് കടുത്ത തിരിച്ചടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ ടെൻഡർ നടപടികൾ അട്ടിമറിച്ച് സ്വന്തം ബിനാമി കമ്പനിക്ക് നിർമ്മാണ കരാർ നൽകിയെന്ന ആരോപണത്തിൽ പി.പി. ദിവ്യക്കെതിരെ സംസ്ഥാന വിജിലൻസ് അന്വേഷണത്തിന് യു.ഡി.എഫ് സർക്കാർ ഉത്തരവിട്ടു. കഴിഞ്ഞ ഇടതുപക്ഷ സർക്കാരിന്റെ കാലത്ത് ഫയലിൽ ഒതുക്കപ്പെട്ടിരുന്ന കെ.എസ്.യു നേതാവിന്റെ പരാതിയിലാണ് പുതിയ സർക്കാരിന്റെ അടിയന്തര നടപടി. ദിവ്യയുടെയും ഭർത്താവിന്റെയും സ്വത്തുക്കളെക്കുറിച്ചും വിജിലൻസ് വിശദമായ അന്വേഷണം നടത്തും.
https://www.facebook.com/Malayalivartha

























