Widgets Magazine
02
Nov / 2025
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ടാൻസാനിയയിൽ പ്രസിഡന്റ് തിരഞ്ഞെടുപ്പിനെ തുടർന്ന് പൊട്ടിപ്പുറപ്പെട്ട കലാപം... കൊല്ലപ്പെട്ടവരുടെ എണ്ണം 800 കടന്നു.. സുരക്ഷാ സേനയുടെ വെടിയേറ്റാണ് നൂറുകണക്കിനാളുകൾ മരിച്ചത്..


ഓപ്പറേഷൻ സിന്ദൂര്‍ 2.0 എന്ന ഭയമോ? നാവിക വെടിവെപ്പ് പരിശീലനത്തിനായി പാകിസ്ഥാൻ്റെ നാവിഗേഷൻ മുന്നറിയിപ്പ്... ഓപ്പറേഷന്‍ സിന്ദൂറിന് ശേഷം ഇത്ര വലിയ അഭ്യാസം ഇതാദ്യമാണ്..


മഹാനടനില്‍ നിന്നും ഇത് പ്രതീക്ഷിച്ചില്ല.... എട്ടുമാസങ്ങള്‍ക്കുശേഷം ഞാൻ തിരിച്ചുവന്നപ്പോള്‍ കണ്ണഞ്ചിപ്പിക്കുന്ന വികസനം കണ്ടതായി മമ്മൂട്ടി, മുഖ്യമന്ത്രി ഏറ്റെടുത്തത് വലിയ ഉത്തരവാദിത്വം; മമ്മൂട്ടിക്കെതിരെ വിമര്‍ശനവുമായി കോണ്‍ഗ്രസ്


സിഎംഎസ്-03 വിക്ഷേപിക്കാനൊരുങ്ങി ഐഎസ്ആര്‍ഒ ... ഭാരമേറിയ വസ്തുക്കള്‍ ഉള്‍ക്കൊള്ളാന്‍ കാര്യക്ഷമതയുള്ള എല്‍വിഎം3-എം5 റോക്കറ്റായിരിക്കും വിക്ഷേപണത്തിനായി ഉപയോഗിക്കുക


കലാശപ്പോരാട്ടം.... ഇന്ന് നടക്കുന്ന ഫൈനലില്‍ ഇന്ത്യ കന്നി കിരീടം തേടുന്ന ദക്ഷിണാഫ്രിക്കന്‍ വനിതാ ടീമിനെ നേരിടും...നവി മുംബൈയില്‍ ഡിവൈ പാട്ടീല്‍ സ്റ്റേഡിയത്തിലാണ് മത്സരം

പ്രവാസികൾക്ക് മുന്നറിയിപ്പ് നൽകി കേരളാ പോലീസ്; ഓരോ രാജ്യത്തും വാഹനം ഓടിക്കുന്നതിന് അതത് രാജ്യത്തെ നിയമപരമായ കടമ്പകൾ കടന്നേ മതിയാവൂ, ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റ്, അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ

20 FEBRUARY 2021 04:58 PM IST
മലയാളി വാര്‍ത്ത

പല രാജ്യത്തെയും ഡ്രൈവിങ് ലൈസൻസ് നിയമങ്ങൾ പലതാരമാണ്. അതിനാൽ എവിടെയാണോ പോകുന്നത് അവിടത്തെ നിയമങ്ങൾ വാഹനം ഓടിക്കുന്നതിനു മുൻപ് മനസ്സിലാക്കിയിരിക്കേണ്ടതാണ്. ചില രാജ്യങ്ങളിൽ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് 6 മാസം വരെ ഉപയോഗിക്കാൻ സാധിക്കുന്നതാണ്. എന്നാൽ ഇതു മാത്രം കൊണ്ട് നിയമപരമായ പൂർണ സുരക്ഷിതത്വം ലഭിക്കുന്നതല്ല. കേരളാ പൊലീസിന്റെ ഫെയ്സ്ബുക് കുറിപ്പിൽ ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റുമായി ബന്ധപ്പെട്ട് അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ പങ്കുവച്ചിരിക്കുകയാണ്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ;

ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റ്: അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ
ഓരോ രാജ്യത്തും വാഹനം ഓടിക്കുന്നതിന് അതത് രാജ്യത്തെ നിയമപരമായ കടമ്പകൾ കടന്നേ മതിയാവൂ. അവിടെ നിയമപരമായി അംഗീകാരമുള്ള ഡ്രൈവിങ് ലൈസൻസ് കരസ്ഥമാക്കണം. ജോലിക്കും വിസിറ്റ് വീസയിലും വിനോദ സഞ്ചാരത്തിനും പഠനത്തിനുമൊക്കെയായി വിദേശത്തെത്തുന്നവരിൽ ഭൂരിപക്ഷത്തിനും ആദ്യ പ്രതിസന്ധിയും ഇതാണ്. ആറു മാസമെങ്കിലും രാജ്യത്ത് സ്ഥിരതാമസമാക്കിയവർക്കു മാത്രമേ മിക്ക രാജ്യങ്ങളിലും ഡ്രൈവിങ് ലൈസൻസിന് അപേക്ഷിക്കാൻ പോലുമാവൂ. എഴുത്തു പരീക്ഷയ്ക്ക് ശേഷം പ്രൊവിഷനൽ ലൈസൻസ് (നമ്മുടെ ലേണേഴ്സ്) ലഭിച്ചാലേ ഡ്രൈവിങ് ക്ലാസുകളിൽ ചേരാൻ കഴിയൂ. നിശ്ചിത ആഴ്ചകളിലെ പഠനത്തിനു ശേഷം അതികഠിനമായ ഡ്രൈവിങ് ടെസ്റ്റ് വിജയിക്കുകയും വേണം വിദേശത്ത് ചെന്നാലുടനെ ലൈസൻസ് എടുക്കാമെന്ന് കരുതുകയേ വേണ്ട.

ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റ്


ഓരോ രാജ്യത്തെയും ഡ്രൈവിങ് ലൈസൻസ് നിയമങ്ങൾ വ്യത്യസ്തമാണ്. അതിനാൽ എവിടെയാണോ പോകുന്നത് അവിടത്തെ നിയമങ്ങൾ വാഹനം ഓടിക്കുന്നതിനു മുൻപ് മനസ്സിലാക്കിയിരിക്കണം. ചില രാജ്യങ്ങളിൽ ഇന്ത്യൻ ഡ്രൈവിങ് ലൈസൻസ് 6 മാസം വരെ ഉപയോഗിക്കാം. എന്നാൽ ഇതു മാത്രം കൊണ്ട് നിയമപരമായ പൂർണ സുരക്ഷിതത്വം കിട്ടണമെന്നില്ല. ഇവിടെയാണ് ഇന്ത്യയിൽ നിന്നു തന്നെ സ്വന്തമാക്കാവുന്ന ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റിന്റെ പ്രസക്തി. ഇന്ത്യയിൽ ഏതെങ്കിലും വാഹനം ഓടിക്കാനുള്ള സാധുവായ ഡ്രൈവിങ് ലൈസൻസുള്ളയാളിന് ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റിന് (ഐഡിപി) അപേക്ഷിക്കാം.

അപേക്ഷകന്റെ മേൽവിലാസം ഏത് ആർടി ഓഫിസിന്റെ പരിധിയിലാണോ അവിടെ നേരിട്ട് അപേക്ഷിക്കുകയായിരുന്നു മുൻപ്. എന്നാലിപ്പോൾ ഓൺലൈൻ – ഓഫ്ലൈൻ രീതിയിലാണ് അപേക്ഷിക്കേണ്ടത്. മോട്ടർ വാഹന വകുപ്പിന്റെ വെബ്സൈറ്റായ പരിവാഹനിലാണ് ഓൺലൈൻ അപേക്ഷ സമർപ്പിക്കേണ്ടത്
അപേക്ഷ സമർപ്പിക്കാൻ വേണ്ട രേഖകൾ:
. സാധുവായ ഡ്രൈവിങ് ലൈസൻസ്
. സാധുവായ ഇന്ത്യൻ പാസ്പോർട്ട്
. സന്ദർശിക്കുന്ന രാജ്യത്തിന്റെ വീസ
. പ്രസ്തുത രാജ്യത്തേക്കുള്ള വിമാന ടിക്കറ്റ്

അപേക്ഷിക്കേണ്ടത് എങ്ങനെ?

പരിവാഹൻ വെബ്സൈറ്റിൽ ‘സാരഥി’ ഓപ്ഷൻ തിരഞ്ഞെടുക്കുക. ഇവിടെ ‘അപ്ലൈ ഓൺലൈൻ’ ക്ലിക് ചെയ്യുമ്പോൾ ‘സർവീസസ് ഓൺ ഡ്രൈവിങ് ലൈസൻസ്’ ലഭിക്കും. ഇതിൽ ‘ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റ്’ സെലക്ട് ചെയ്ത് രേഖകൾ അപ്ലോഡ് ചെയ്യണം. ഇതിന് ശേഷം നിർദിഷ്ട ഫീസ് ഓൺലൈനായി അടയ്ക്കുക. തുടർന്ന് ഇവയുടെ പ്രിന്റ് എടുത്ത ശേഷം ഡ്രൈവിങ് ലൈസൻസിലെ വിലാസമുള്ള സ്ഥലത്തെ ആർടി ഓഫിസിനെ സമീപിക്കണം. രേഖകൾ പരിശോധിച്ച് ബോധ്യപ്പെട്ടാൽ ഇവിടെ നിന്ന് ഇന്റർനാഷനൽ ഡ്രൈവിങ് പെർമിറ്റ് അനുവദിക്കും.

ഒരു വർഷമാണ് ഐഡിപിയുടെ കാലാവധി. ചില രാജ്യങ്ങൾ 6 മാസമേ അനുവദിക്കുന്നുള്ളൂ. എന്നാൽ എവിടെയും ഇന്ത്യയിലെ സാധുവായ ഡ്രൈവിങ് ലൈസൻസ് ഐഡിപിക്ക് ഒപ്പമുണ്ടാകണം. ഇന്ത്യയിൽ ഏത വാഹനം ഓടിക്കാനാണോ ലൈസൻസ് ഉള്ളത് അതേ ഗണത്തിൽ പെട്ട വാഹനം മാത്രമേ ഓടിക്കാനാവൂ.
ഇന്റർനാഷനൽ ഡ്രൈവിങ് ലൈസൻസ് എന്ന പേരിൽ ഓൺലൈനിൽ തട്ടിപ്പുകൾ നടക്കുന്നതിനാൽ ജാഗ്രത പാലിക്കുന്നത് നന്ന്. ഓട്ടമൊബീൽ അസോസിയേഷനുകളുടെയും മറ്റും പേരിൽ ഓൺലൈനിൽ കിട്ടുന്ന ലൈസൻസ് അംഗീകൃതമാണോ എന്ന് ഓരോ രാജ്യത്തും പരിശോധിച്ചാൽ മാത്രമേ അറിയാൻ കഴിയൂ. 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ദേശീയപാത നിർമാണത്തിന് വീട് പൊളിക്കുന്നതിൽ പ്രതിഷേധിച്ച് കുടുംബത്തിന്റെ ആത്മഹത്യാ ഭീഷണി  (21 minutes ago)

Tanzania ടാൻസാനിയ കലാപ കലുഷിതം  (30 minutes ago)

പയ്യാമ്പലത്ത് ബീച്ചിൽ കുളിക്കാനിറങ്ങി മൂന്ന് എംബിബിഎസ് വിദ്യാർത്ഥികൾ മുങ്ങി മരിച്ചു  (35 minutes ago)

Exercise-Trishul തൃശൂലിൽ വിറച്ചോ  (47 minutes ago)

ശബരീനാഥനെ തലസ്ഥാനത്തിറക്കി കോൺഗ്രസ്സിന്റെ അടാർ നീക്കം ആര്യ രാജേന്ദ്രന്റെ കസേര തെറിക്കും  (59 minutes ago)

നാളെ രണ്ട് ജില്ലകളിൽ അവധി..! സ്‌കൂളുകളും ഓഫീസുകളും പ്രവർത്തിക്കില്ല കാരണം ഇത്  (1 hour ago)

എസ്‌ഐടിയുടെ വായില്‍ വാസുവിന്റെ തലവെച്ച് കൊടുത്ത് സുധീഷ് കുമാര്‍ !! അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യലിന് മുന്നില്‍ പതറി പലതും തുറന്നടിച്ച് ശബരിമല എക്‌സിക്യുട്ടീവ് ഓഫീസര്‍; വാസുവിന്റെ പേര് പുറത്തായതും ഇ  (1 hour ago)

ശിവനെ കണ്ട് തൊഴുത്തു ക്ഷേത്ര കുളത്തില്‍ രാമനും ലക്ഷ്മണനും മുങ്ങി മരിച്ചു; നിലവിളിച്ച അമ്മ  (1 hour ago)

സ്വര്‍ണവിലയില്‍ മാറ്റമില്ല  (2 hours ago)

ഇന്‍ഡിഗോ വിമാനം വൈകുന്നു  (3 hours ago)

വീണ്ടും ആശങ്കയായി അമീബിക് മസ്തിഷ്‌ക ജ്വരം... ഇടപ്പള്ളിയില്‍ താമസമാക്കിയ ലക്ഷദ്വീപ് സ്വദേശിക്കാണ് രോഗം സ്ഥിരീകരിച്ചത്  (3 hours ago)

പിണറായി ഷെയ്ഖ് മുഹമ്മദിനെ കണ്ട് പഠിക്ക് സെക്യൂരിറ്റി ചാടി വീണിട്ടും ദൃശ്യം പുറത്ത്  (4 hours ago)

പാലക്കാട് ചിറ്റൂരില്‍ ഇരട്ടസഹോദരങ്ങളെ കുളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി...  (4 hours ago)

ഞങ്ങൾ വിളിച്ചിട്ടാടാ രാഹുൽ വന്നേ...!ആർക്കാ ഇത്ര ചൊറിച്ചിൽ..! മാങ്കൂട്ടത്തിന് വേണ്ടി അമ്മാർ മാന്തി പൊളിച്ചു,നിലതെറ്റി സതീശൻ  (4 hours ago)

ഭാര്യയും കുട്ടികളും വീട്ടിൽ ഉണ്ടായിരുന്നില്ല...!വീട്ടിൽ എത്തിയപ്പോൾ മരിച്ച് കിടന്ന് ഭർത്താവ്..!നിലവിളിച്ച് പ്രവാസികൾ  (4 hours ago)

Malayali Vartha Recommends