Widgets Magazine
01
Jan / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


മരക്കൂട്ടം മുതൽ നടപ്പന്തൽ വരെ നീണ്ട ക്യൂ... പുതുവർഷ പുലരിയിൽ ഭക്തജന തിരക്കിലമർന്ന്‌ സന്നിധാനം.....


സങ്കടമടക്കാനാവാതെ... അശ്വിന്റെ വിവാഹം നടത്താൻ നിശ്ചയിച്ചിരിക്കെയാണ് വിധി തട്ടിയെടുത്തത്....


പുതുവർഷത്തെ വരവേറ്റ് ലോകം.... കൊച്ചിക്ക് സമാനമായി ഭീമൻ പാപ്പാഞ്ഞിയെ കത്തിച്ചാണ് തലസ്ഥാനവും പുതുവത്സരം ആഘോഷമാക്കിയത്.... നവോന്മേഷത്തിൽ നാടെങ്ങും ആഘോഷ ലഹരിയിൽ... ഏവർക്കും പുതുവത്സരാശംസകൾ


തൊട്ടവര്‍ ഞെട്ടലോടെ നക്ഷത്രമെണ്ണുന്നു... ശബരിമല സ്വര്‍ണക്കൊള്ള വിപുലമായ അന്വേഷണത്തിന് എസ്ഐടി; ചോദ്യം ചെയ്യലിനുശേഷം ഡി മണിയെ വിട്ടയച്ചു


ആലപ്പുഴയിൽ മുഹമ്മ പൊലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനെ മരിച്ച നിലയിൽ കണ്ടെത്തി....

ഇറാൻ – യുഎസ് പോരിൽ മധ്യപൂർവദേശത്തു സ്ഥിതി വഷളായിരിക്കെ രാജ്യത്തു വിന്യസിച്ചിരിക്കുന്ന യുഎസ് സൈന്യത്തെ പുറത്താക്കാൻ ഇറാഖ് പാർലമെന്റ് പ്രമേയം പാസാക്കിയതിനെതിരെ പ്രസിഡന്റ് ഡോണൾഡ് ട്രംപ്.; യുഎസിനു ചെലവായ വലിയ തുക മടക്കിത്തരാതെ ഇറാഖിൽനിന്നു പോകുന്ന പ്രശ്നമില്ല എന്നും ഇറാഖ് തീരുമാനം മാറ്റിയില്ലെങ്കിൽ ‘വളരെ വലിയ’ ഉപരോധങ്ങൾ നേരിടേണ്ടി വരുമെന്നുമായിരുന്നു ട്രംപിൻറെ ഭീഷണി

07 JANUARY 2020 08:31 AM IST
മലയാളി വാര്‍ത്ത

More Stories...

മൂന്നുവയസ്സുകാരനായ മകനെ പുതപ്പിൽ പൊതിഞ്ഞ് ചേർത്തുപിടിച്ചു; കാൽനടയായി യുഎസിലേയ്ക്ക് കടക്കാൻ ശ്രമം; തണുത്ത് മരവിച്ച് മരിച്ച് നാലംഗ കുടുംബം: രണ്ടുപേർക്ക് ശിക്ഷ...

കാലിഫോര്‍ണിയയില്‍ നാലംഗ മലയാളി കുടുംബത്തെ വീട്ടില്‍ മരിച്ച നിലയില്‍

അമേരിക്കയിലെ ഷിക്കാഗോയിൽ ഗർഭിണിയായ മലയാളി യുവതി ഭര്‍ത്താവിന്റെ വെടിയേറ്റ് ഗുരുതരാവസ്ഥയിൽ; ഭര്‍ത്താവിനെ യു.എസ്. പോലീസ് അറസ്റ്റുചെയ്തു

പറന്നുയർന്ന പിന്നാലെ ചിറകിൽ തീ​ഗോളം...! തീതുപ്പിക്കൊണ്ട് അമേരിക്കൻ എയർലൈൻസിന്റെ വിമാനം ആകാശത്ത് പറന്നത് 40 മിനിറ്റുകളോളം, ഫിനിക്സിൽ ഇറക്കേണ്ടിയിരുന്ന വിമാനം ഓഹിയോയിൽ തിരിച്ചിറക്കി, ഭയപ്പെടുത്തുന്ന ദൃശ്യം സമൂഹമാധ്യമങ്ങളിൽ വൈറൽ

പ്രണയം തടയാൻ ബ്രിട്ടനിൽ വ്യത്യസ്ത മാർഗ്ഗം...! സ്‌കൂളിൽ കുട്ടികളെ പൂട്ടിയിടുമെന്ന്, പുതിയ നിയമത്തിൽ മലയാളികൾ അങ്കലാപ്പിൽ

ചെലവായ പണം തിരികെത്തരാതെ ഞങ്ങൾ ഇറാഖിൽനിന്നു മടങ്ങില്ല. വളരെയധികം പണം ചെലവാക്കിയ അത്യാധുനിക എയർബേസ് അവിടെയുണ്ട്. കോടിക്കണക്കിനു ഡോളറാണു നിർമാണത്തിനു വേണ്ടിവന്നത്. എന്നും ട്രംപ് പറയുന്നു.തന്റെ ഭരണകാലത്തിനും മുൻപു തുടങ്ങിയതാണത് എന്നും . അതിന്റെ പണം തരാതെ തിരികെപ്പോകില്ല.എന്നും ട്രംപ് പറയുന്നു. പോകാൻ അവർ പറയുകയാണെങ്കിൽ സൗഹാർദത്തോടെയായിരിക്കില്ല ഞങ്ങളതു ചെയ്യുക. അവരിതുവരെ കാണാത്തതരം ഉപരോധങ്ങൾ ഏർപ്പെടുത്തും. എന്തെങ്കിലും എതിർപ്പ് നേരിടേണ്ടി വന്നാൽ വളരെ വലിയ ഉപരോധങ്ങളാകും നേരിടേണ്ടി വരിക’– ട്രംപ് വിശദീകരിച്ചു.

കുടുംബത്തോടൊപ്പം അവധിക്കാലം ആഘോഷിച്ചു ഫ്ലോറിഡയിൽനിന്നു മടങ്ങവെ എയർ ഫോഴ്സ്‍ വൺ വിമാന യാത്രയിലായിരുന്നു ട്രംപിന്റെ വാക്കുകൾ. ഇറാഖിലെ ഏത് എയർബേസിന്റെ കാര്യമാണു പറഞ്ഞതെന്നു ട്രംപ് സൂചിപ്പിച്ചില്ല.
ഞായറാഴ്ച ചേർന്ന പ്രത്യേക പാർലമെന്റ് സമ്മേളനത്തിലാണ് അമേരിക്കയ്‌ക്കെതിരായ പ്രമേയം ഭൂരിപക്ഷ വോട്ടോടെ ഇറാഖ് പാസാക്കിയത്. ഇറാൻ അനുകൂല എംപിമാരുടെ നേതൃത്വത്തിലാണ് ഇറാഖിന്റെ സുപ്രധാന നീക്കം. പ്രധാനമന്ത്രി അദൽ അബ്ദുൽ മഹ്ദിയാണ് പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുചേർത്തത്.ഇറാഖ് സൈന്യത്തെ പരിശീലിപ്പിക്കുന്നതിനും സഹായിക്കുന്നതിനുമായി 5,200 ലധികം യുഎസ് സൈനികരാണ് ഇറാഖിലുള്ളത്. 2014ൽ ഐഎസ് ഭീകരർക്കെതിരെയുള്ള പോരാട്ടത്തിൽ പിന്തുണ തേടിയാണ് ഇറാഖ്, യുഎസ് സൈന്യത്തെ രാജ്യത്തേക്കു ക്ഷണിച്ചത്. യുഎസിന്റെ വിശാലമായ രാജ്യാന്തര സഖ്യത്തിന്റെ ഭാഗമായിരുന്നു ഈ സേനാ വിന്യാസം. എന്നാൽ ഈ ക്ഷണം റദ്ദാക്കുന്നതിനുള്ള പ്രമേയമാണ് ഞായറാഴ്ച 329 അംഗ ഇറാഖ് പാർലമെന്റ് പാസാക്കിയത്.

ഐഎസിനെ തുരത്തുന്നതിന് അമേരിക്കയുടെ സഹായം ആവശ്യമില്ലെന്നും രാജ്യത്തെ സംരക്ഷിക്കുന്നതിനായി സ്വന്തം സായുധസേന ഉണ്ടെന്നും പാർലമെന്റെ ലീഗൽ കമ്മിറ്റിയംഗവും ഷിയാ അനുകൂല എംപിയുമായ അമർ അൽ–ഷിബിലി പറഞ്ഞു. കുറച്ചു മാസങ്ങളായി ഇറാനുമായി അടുത്ത ബന്ധമുള്ള സായുധ ഷിയാ സംഘടന ഹാഷിദ് അൽ ഷാബി ഇറാഖിലെ യുഎസ് സേനയുടെ സാന്നിധ്യത്തെ ശക്തമായി എതിർക്കുന്നുണ്ട്. യുഎസ് സൈന്യത്തിനുള്ള ക്ഷണം റദ്ദാക്കാൻ ഹാഷിദിന്റെ രാഷ്ട്രീയ വിഭാഗം ഫത്താ ബ്ലോക്കും പാർലമെന്റിനോട് ആവശ്യപ്പെട്ടിരുന്നു.വെള്ളിയാഴ്ച യുഎസ് നടത്തിയ മിന്നലാക്രമണത്തിൽ ഇറാൻ സേനാ കമാൻഡർ ജനറൽ ഖാസിം സുലൈമാനിക്കൊപ്പം ഹാഷിദ് അൽ ഷാബിയുടെ ഉപമേധാവി അബു മഹ്ദി അൽ മുഹന്ദിസും കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടർന്നാണ് യുഎസ് സൈന്യത്തെ രാജ്യത്തു നിന്ന് ഒഴിപ്പിക്കാൻ സംഘടന ചടുലനീക്കം നടത്തിയത്. ‘യുഎസ് സേനകൾ രാജ്യം വിടുന്നതിനായി ഞങ്ങൾ വോട്ടു ചെയ്യും. വോട്ടെടുപ്പിന് എത്താത്ത ഓരോരുത്തരും സ്വന്തം രാജ്യത്തെ ഒറ്റുകൊടുക്കുകയാണ് ചെയ്യുന്നത്.’ – പാർലമെന്റ് സമ്മേളനത്തിനു മുൻപ് ഫത്താ ബ്ലോക്ക് എംപി അഹമ്മദ് അൽ–കിനാനി പറഞ്ഞു.

ശനിയാഴ്ച ബഗ്ദാദിലെ യുഎസ് എംബസി സ്ഥിതി ചെയ്യുന്ന അതീവസുരക്ഷാ മേഖലയായ ഗ്രീൻ സോണിലും യുഎസ് സേനാതാവളമായ അൽ ബലാദ് എയർ ബേസിലും രാത്രി വൈകി റോക്കറ്റാക്രമണം നടന്നതും യുഎസ് സൈന്യത്തെ ഒഴിപ്പിക്കുന്നതിന്റെ ഭാഗമാണോയെന്നും സംശയങ്ങള്‍ ഉയരുന്നുണ്ട്. ഞായറാഴ്ച പാർലമെന്റ് സമ്മേളനം അവസാനിച്ച പ്രാദേശിക സമയം വൈകിട്ട് അഞ്ച് മണിക്കു മുൻപ്  ഇറാഖ് സൈനികർ യുഎസ് ബേസുകളിൽ നിന്നു അകലം പാലിക്കാൻ ഹാഷിദ് അൽ ഷാബിയുടെ സായുധ വിഭാഗമായ കത്തബ് ഹിസ്ബുല്ല മുന്നറിയിപ്പ് നൽകിയിരുന്നതായി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.

നിലവിലെ സ്ഥിതിഗതികൾ പരിഗണിച്ചു പരിശീലന പരിപാടികൾ നിർത്തി വച്ചിരിക്കുകയാണെന്ന് ഇറാഖിലെ യുഎസ് പ്രതിരോധ വക്താവ് വാർത്താ ഏജൻസിയായ എഎഫ്പിയോട് പറഞ്ഞു. യുഎസ് സേനാംഗങ്ങളുടെ സുരക്ഷയ്ക്കാണ് ഇപ്പോൾ പ്രധാന്യം നൽകുന്നത്. ശനിയാഴ്ചത്തെ റോക്കറ്റ് ആക്രമണത്തെ തുടർന്നു യുഎസ് ‍ഡ്രോണുകൾ സദാ ജാഗരൂകരാണ്. യുഎസ് സേന ഇറാഖ് വിടുകയാണെങ്കിൽ അത് ഖാസിം സുലൈമാനിയുടെ ‘മരണാനന്തര വിജയ’മായിരിക്കുമെന്നും പ്രതിരോധ വക്താവ് വ്യക്തമാക്കി.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുംബൈയിലെ ചൂടിന് ആശ്വാസമേകി അപ്രതീക്ഷിത മഴ ...  (49 minutes ago)

യുവതി തൂങ്ങി മരിച്ച നിലയിൽ...  (1 hour ago)

തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞ്.....  (1 hour ago)

എസ്ഐടി അന്വേഷണത്തിലെ നിര്‍ണായക കണ്ടെത്തൽ...  (1 hour ago)

ബീഗം ഖാലിദ സിയുടെ താരിഖ് റഹ്മാൻ മകൻ നയിക്കുന്ന ബംഗ്ലാദേശ് നാഷണൽ പാർട്ടിക്ക് പിന്തുണയറിയിച്ച്  (2 hours ago)

അവസാന ബജറ്റ് ഈ മാസം 29 ന് അവതരിപ്പിച്ചേക്കും...  (2 hours ago)

ജനുവരി 1 മുതൽ വില വർധന പ്രാബല്യത്തിൽ  (2 hours ago)

പുതുവർഷത്തിൽ പറന്നുയരാനൊരുങ്ങി ശംഖ് എയർലൈൻസ്  (3 hours ago)

ഗവ. ആശുപത്രിയിൽ ഡയാലിസിസ് ചെയ്ത രണ്ടുപേർ  (3 hours ago)

കെട്ടിടം പൂർണമായും കത്തിനശിച്ചു...  (3 hours ago)

പുലർച്ചെ മുതൽ തീർഥാടകരുടെ വലിയ ഒഴുക്ക്...  (3 hours ago)

കെഎസ്ആര്‍ടിസിയും കുപ്പിവെള്ള വില്‍പ്പനയിലേക്ക്...  (4 hours ago)

സ്വർണവിലയിൽ വർദ്ധനവ്  (4 hours ago)

വെര്‍ച്വല്‍ ക്യൂ ബുക്ക് ചെയ്യാം...  (5 hours ago)

വായുനിലവാരം മാറ്റമില്ലാതെ തുടരുന്നു...  (5 hours ago)

Malayali Vartha Recommends